'ഇന്ന് ലോക തണ്ണീർതട ദിനം' തണ്ണീർത്തടങ്ങൾ നമ്മുടെ നിലനില്പിൻ്റെ മുറിയാത്ത കണ്ണികളാകണം
- Posted on February 02, 2023
- News
- By Goutham Krishna
- 228 Views

ലോകത്തിൻ്റെ നിലനില്പിൻ്റെ പ്രാണവായുക്കളാണ് തണ്ണീർ ത്തടങ്ങൾ. തണ്ണീർ ത്തടങ്ങൾ നിലനില്പിൻ്റെ ആധാരമാണെന്ന് തിരിച്ചറിവില്ലാതെ എത്രയോ ഈ ആവാസ വ്യവസ്ഥ അന്വാധീനമായി. മനുഷ്യരുടെയും ഭൂമിയുടെയും ആരോഗ്യകരമായ നിലനിൽപ്പിന്നായി തണ്ണീർത്തടങ്ങൾ വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ച് ആഗോള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഫെബ്രുവരി 2 ന് തണ്ണീർത്തട ദിനം ആഘോഷിക്കുന്നത്. 1971 ഫെബ്രുവരി 2 ന് ഇറാനിയൻ നഗരമായ റാംസാറിൽ, തണ്ണീർത്തടങ്ങൾ സംബന്ധിച്ച കൺവെൻഷൻ അംഗീകരിച്ചതിന്റെ അനുസ്മരണം കൂടിയാണിത്.
1700 മുതൽ ലോകത്തിലെ 90% തണ്ണീർത്തടങ്ങളും നശിച്ചുപോയി. വനങ്ങളേക്കാൾ മൂന്നിരട്ടി വേഗത്തിൽ നമുക്ക് തണ്ണീർത്തടങ്ങൾ നഷ്ടപ്പെടുന്നു. എന്നിരുന്നാലും, ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാനം, ശുദ്ധജല ലഭ്യത, ലോക സമ്പദ്‌വ്യവസ്ഥ എന്നിവയ്‌ക്കും അതിലേറെ കാര്യങ്ങൾക്കും നിർണായക സംഭാവന ചെയ്യുന്ന പ്രാധാന്യമുള്ള ആവാസവ്യവസ്ഥയാണ് തണ്ണീർത്തടങ്ങൾ.
തണ്ണീർത്തടങ്ങളുടെ ദ്രുതഗതിയിലുള്ള നഷ്ടം മാറ്റുന്നതിനും അവയെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നമ്മൾ ദേശീയവും ആഗോളവുമായ അവബോധം വളർത്തേണ്ടത് അടിയന്തിരാവശ്യമാണ്. ഈ വർഷത്തെ ചിന്താവിഷയം "തണ്ണീർത്തടങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമുള്ള സമയമായി" എന്നതാണ്. മനസ്സിലെ തണ്ണീർത്തടങ്ങൾ എല്ലാവരും ഉർവ്വരമാക്കിയാലേ ഭൂമിയിലെ തണ്ണീർത്തടങ്ങളും നമ്മളും തന്നെ നിലനിൽക്കൂ.