ഗുരുവായൂർ ക്ഷേത്രനടയിൽ വിവാഹ റജിസ്ട്രേഷൻ കേന്ദ്രം തുറന്നു:
- Posted on December 21, 2024
- News
- By Goutham prakash
- 260 Views
ഗുരുവായൂർ.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ശ്രീഗുരുവായൂരപ്പ സന്നിധിയിൽ വിവാഹ രജിസ്ട്രേഷനായി നഗരസഭയുടെ പുതിയ സേവന കേന്ദ്രം തുറന്നു.ഗുരുവായൂരമ്പലനടയിൽ താലികെട്ട് കഴിയുന്ന വധു വരൻമാർക്ക് ഇനി ക്ഷേത്രം കിഴക്കേ നടയിലെ നഗരസഭ യുടെ വിവാഹ രജിസ്ട്രേഷൻ കേന്ദ്രത്തിലെത്തി രജിസ്ട്രേഷൻ നടത്താം. ഗുരുവായൂർ ദേവസ്വത്തിൻ്റെ സഹകരണത്തോടെ, കിഴക്കേ നടയിലെ ദേവസ്വം വൈജയന്തി ബിൽഡിങ്ങിൽ ഗുരുവായൂർ നഗരസഭയാണ് വിവാഹ രജിസ്ട്രേഷൻ കേന്ദ്രം ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, ദേവസ്വം ഭരണസമിതി അംഗം സി.മനോജ്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, നഗരസഭാ സെക്രട്ടറി അഭിലാഷ് കുമാർ നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷൻ മാർ ,കൗൺസിലർമാർ, ' നഗരസഭാ - ദേവസ്വം ജീവനക്കാർ,വിവിധ സാമൂഹിക -രാഷ്ട്രീയ സംഘടനാ നേതാക്കൻമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തി ഗുരുവായൂരിൽ വിവാഹിതരാകുന്ന വധൂവരൻമാർക്ക് താലികെട്ട് ചടങ്ങ് കഴിയുന്ന ദിവസം തന്നെ റജിസ്ടേഷൻ നടത്താൻ ഈ കേന്ദ്രം സഹായകരമാകും.
