മേക്കപ്പ് വര്‍ക്ക്‌ഷോപ്പ് : പ്രായപരിധി ബാധകമല്ല
- Posted on May 24, 2025
- News
- By Goutham prakash
- 128 Views
സി.ഡി. സുനീഷ്
കേരള സംഗീത നാടക അക്കാദമി ജൂണ്‍ 20 മുതല്‍ 26 വരെ സംഘടിപ്പിക്കുന്ന ചമയപ്പുര എന്ന പേരിലുള്ള ദേശീയ ചമയ ശില്പശാലയിലേക്ക് അപേക്ഷിക്കുന്നതിന് പ്രായപരിധി ബാധകമല്ല. 20 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും ശില്പശാലയിലേക്ക് ജൂൺ 5 വരെ അപേക്ഷിക്കാം.ദേശീയ അവാര്‍ഡ് നേടിയ പ്രശസ്ത ചമയവിദഗദ്ധന്‍ പട്ടണം റഷീദ് നയിക്കുന്ന ശില്പശാലയില്‍ നാടകം, നൃത്തം, ചലച്ചിത്രം,ക്ലാസ്സിക്കല്‍, ഫോക്ക് തുടങ്ങി സമസ്ത ദൃശ്യകലകളിലെയും തേപ്പും കോപ്പും അടങ്ങിയ ചമയകലയിലെ സര്‍വ്വദേശീയവികാസങ്ങളിലൂന്നിയ പ്രായോഗിക പരിശീലനം നല്‍കും.മേക്കപ്പ് രംഗത്ത് പ്രവര്‍ത്തിക്കുന്ന 30 കലാകാരര്‍ക്കാണ് സമഗ്ര പരിശീലനം നല്‍കുന്നത്. .ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും അക്കാദമി സൗജന്യമായി നല്‍കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിന് അക്രേഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. വ്യവസ്ഥകള്‍ക്ക് വിധേയമായി ഓഡിഷന്‍ വഴിയായിരിക്കും ക്യാമ്പംഗങ്ങളുടെ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ബാധമായിരിക്കും. അക്കാദമി വെബ്‌സൈറ്റായ https://keralasangeethanatakaakademi.in ല്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഗൂഗിള്‍ ഫോറം പൂരിപ്പിച്ച് അനുബന്ധരേഖകളും സമര്‍പ്പിച്ച് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുകയോ അല്ലെങ്കില്‍ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖകളും ഉള്ളടക്കം ചെയ്ത് നേരിട്ടോ,തപാല്‍ മാര്‍ഗ്ഗമോ,കൊറിയര്‍ മുഖേനയോ അക്കാദമിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യണം. ഓഫ് ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം-സെക്രട്ടറി,കേരള സംഗീത നാടക അക്കാദമി,ചെമ്പൂക്കാവ്,തൃശ്ശൂര്‍-20.വിശദവിവരങ്ങള്‍ക്കും സംശയനിവാരണത്തിനും വിളിക്കേണ്ട നമ്പര്‍-9895280511(പ്രോഗ്രാം ഓഫീസര്‍),9495426570 ( പ്രൊജക്ട് കോര്‍ഡിനേറ്റര്‍)
