ഭാരത് സേവക് സമാജ് നാഷണൽ അവാർഡ് ഏറ്റുവാങ്ങി കലാമണ്ഡലം : റെസ്സി ഷാജി ദാസ്.
- Posted on May 13, 2025
- News
- By Goutham prakash
- 85 Views
കൊച്ചി :
റോസ് റോസ്.
2025- മെയ് 12- ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം കവടിയാർ, സത് ഭാ വന ഓഡിറ്റോറിയത്തിൽ വച്ച് അവാർഡ് ഏറ്റുവാങ്ങി.
കലാ രംഗത്തുള്ള സമഗ്രമായ പ്രവർത്തനങ്ങൾക്കാണ് ഈ അവാർഡ് കലാമണ്ഡലം : റെസ്സി ഷാജി ദാസിന് ലഭിച്ചത്.
ഡോ : ബി. എസ് ബാലചന്ദ്രനിൽ ( ബി. എ സ്. എസ്.എ ഫ് നാഷണൽ ചെയർമാൻ ) നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.
വയനാട് ജില്ലയിലെ പുൽപ്പള്ളി പൂതാടി പഞ്ചായത്തിൽ കർഷകനായ രാമകൃഷ്ണന്റെയും, ഓമനയുടെയും രണ്ടാമത്തെ മകളായി ജനനം.
നാലാം വയസ് മുതൽ ആരംഭിച്ച നൃത്ത പഠനം ഏഴാം വയസ്സിൽ കലാമണ്ഡലം ഉഷ ടീച്ചറുടെ കീഴിൽ അരങ്ങേറ്റം നടത്തി.
പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം കേരള കലാമണ്ഡലത്തിൽ നിന്നും , ഭരതനാട്യത്തിൽ ഡിപ്ലോമയും . മോഹിനിയാട്ടത്തിൽ ഡിപ്ലോമയും, ഡിഗ്രിയും നേടി.
ബി എസ് എസ്സിന്റെ നാലുവർഷത്തെ ഭരതനാട്യ ഡിപ്ലോമയിൽ നാട്യ പൂർണ്ണയും ലഭിച്ചു.
കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പുൽപ്പള്ളി - ബത്തേരി ചിലങ്ക നാട്യ കലാക്ഷേത്രത്തിന്റെ പ്രിൻസിപ്പലാണ് റെസ്സി ഷാജി ദാസ് .
35 - വർഷമായി നൃത്ത രംഗത്ത് പ്രവർത്തിക്കുന്ന കലാമണ്ഡലം റെസ്സി ഷാജി ദാസ് പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളെയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും, ആൺകുട്ടികളെയും സൗജന്യമായി നൃത്തം പരിശീലിപ്പിക്കുന്നു .
സ്കൂൾ കലോത്സവങ്ങളിലും, ഇന്റർ സോൺ കലോത്സവങ്ങളിലും, കേരളോത്സവങ്ങളിലും റെസ്സി ഷാജി ദാസിന്റെ നൃത്ത പരിശീലനത്തിൽ നിരവധി പ്രതിഭകളാണ് കലാപരമായി മുഖ്യധാരയിലേക്ക് ഉയർന്നുവന്നിട്ടുള്ളത് .
കലാക്ഷേത്ര സുദർശൻ മാഷിന്റെ കീഴിൽ ഇപ്പോളും റെസ്സി നൃത്ത പഠനം തുടരുന്നു.
കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ വയനാട് ജില്ലാ സർഗ്ഗ വനിത സെക്രട്ടറിയാണ് റെസ്സി.
പുൽപ്പള്ളി കാരക്കാട്ട് കെ.ഡി ഷാജി ദാസിന്റെ ഭാര്യയാണ്.
നൃത്ത പ്രതിഭകളും, വിദ്യാർഥിനികളുമായ മാളവിക ഷാജി ദാസും, അനൗഷ്ക ഷാജി ദാസുമാണ് മക്കൾ.
