കേറ്റ് മിഡിൽട്ടൺ ബ്രിട്ടീഷ് പ്രോട്ടോക്കോളുകളിൽ വ്യതിയാനം വരുത്തുന്നത് രാജകുടുംബത്തിന്റെ അതൃപ്തിക്ക് കാരണമാകുന്നു
- Posted on January 30, 2023
- News
- By Goutham prakash
- 277 Views
വിദേശം:
ബ്രിട്ടൻ : കേറ്റ് മിഡിൽട്ടൺ ബ്രിട്ടീഷ് പ്രോട്ടോക്കോളുകളിൽ വ്യതിയാനം വരുത്തുന്നത് രാജകുടുംബത്തിന്റെ അതൃപ്തിക്ക് കാരണമാകുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ അനന്തരാവകാശിയായ വെയിൽസ് രാജകുമാരൻ വില്യമിന്റെ പ്രിയ പത്നിയാണ് കാതറിൻ വെയിൽസ് ( കേറ്റ് മിഡിൽട്ടൻ ). ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെയും, ഡയാന രാജ്ഞിയുടെയും ആദ്യജാതനായ വില്യം രാജകുമാരൻ വിവാഹം കഴിച്ചപ്പോൾ, കേറ്റ് മിഡിൽടൺ വെയിൽസിലെ രാജകുമാരിയാവുകയും, ധാരാളം പദവികളും സാമ്പത്തിക സ്ഥിതിയും ബ്രിട്ടൻ അവർക്ക് നൽകുകയും ചെയ്തു. എന്നാൽ രാജകുടുംബം അനുശാസിക്കുന്ന നിരവധി ഉത്തരവാദിത്വങ്ങളും പ്രോട്ടോക്കോളുകളും ഇതോടൊപ്പം കൽപ്പിച്ച് ഏൽപ്പിച്ചിരുന്നു. കേറ്റ് മിഡില്‍ട്ടന്‍ കർശനമായ രാജകുടുംബത്തിന്റെ നിയമങ്ങളെ പൂർണമായും അംഗീകരിച്ചിരുന്നു. ചില യാത്ര വേളയിൽ രാജകുടുംബത്തിന്റെ പ്രോട്ടോകോളുകൾക്ക് വ്യതിയാനങ്ങൾ കേറ്റ് മിഡിൽട്ടൻ വരുത്തിയതാണ് ബ്രിട്ടീഷ് സിംഹാസനത്തിന്റെ അതൃപ്തിക്ക് കാരണമായിരിക്കുന്നത്. കേറ്റ് മിഡിൽട്ടൻ ഒരു സവാരികിടയിൽ തന്നെ പിന്തുടർന്ന ഒരുകൂട്ടം ആളുകളെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കൊപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ഇത് കേറ്റ് രാജ കുടുംബത്തിൽ പ്രവേശിച്ചപ്പോൾ നൽകിയ നിയമങ്ങളോടുള്ള ലംഘനമായി രാജകുടുംബം ഇതിനെ കാണുന്നു. ഈ വിഷയത്തിൽ ബ്രിട്ടനിലെ ജനങ്ങൾ പല അഭിപ്രായങ്ങളും മാധ്യമങ്ങളോട് പറയുന്നു. മിഡിൽ തന്റെ സൗഹൃദപരമായുള്ള ഇടപെടലുകൾ കിം വ ദന്തികളായി രാജകുടുംബത്തിൽ പ്രചരിപ്പിക്കുന്നവരുമുണ്ട് ണ്ട്. രാജകുടുംബത്തിലെ വിവരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനും നിരവധി ആളുകളുണ്ട്. എന്തിരുന്നാലും രാജകുടുംബവും കേറ്റു മായിട്ടുള്ള പ്രശ്നങ്ങൾ പൊതുജനങ്ങളിലേക്ക് പൂർണ്ണമായും എത്തിയിട്ടില്ലെന്നും അറിയുന്നു.

