എക്കോ

എക്കോ 50 കോടി ക്ലബ്ബിലേക്ക്" : ചിത്രം ഡിസംബർ 31 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.

ലോക വ്യാപകമായി ഭാഷാ ഭേദമന്യേ പ്രേക്ഷക - നിരൂപക പ്രശംസ നേടി വൻ വിജയത്തിലേക്ക് കുതിക്കുന്ന ചിത്രം എക്കോ ലോകവ്യാപമാകയുള്ള തിയേറ്റർ ഗ്രോസ് കളക്ഷൻ അൻപതു കോടി  കടന്നു. തിയേറ്ററുകളിൽ ഇപ്പോഴും ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ഡിസംബർ 31മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും . സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിസ്റ്ററി ത്രില്ലർ എക്കോ തിയേറ്ററുകളിൽ സിനിമാറ്റിക് എക്സ്പീരിയൻസിന്റെ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 


ആരാധ്യ സ്റ്റുഡിയോസിന്റെ  ബാനറിൽ എം ആർ കെ ജയറാം നിർമ്മിക്കുന്ന എക്കോയിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ് ,വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.സന്ദീപ് പ്രദീപിന്റെ കരിയർ ബെസ്റ്റ് പ്രകടനം നൽകുന്ന എക്കോയിൽ  വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഓരോരുത്തരും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. മുജീബ് മജീദിന്റെ  സംഗീത സംഗീതം, സൂരജ് ഇ.എസ് ന്റെ  എഡിറ്റിംഗ്  സജീഷ് താമരശ്ശേരിയുടെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫിയും ചിത്രത്തിന് മുതൽക്കൂട്ടാകുന്നു. 


എക്കോയുടെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്:  പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ: സുജിത്ത് സുധാകരൻ, പ്രോജക്റ്റ് ഡിസൈനർ: സന്ദീപ് ശശിധരൻ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, ടീസർ കട്ട്: മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാഗർ, വിഎഫ്എക്സ്: ഐവിഎഫ്എക്സ്, സ്റ്റിൽസ്: റിൻസൺ എം ബി, സബ്ടൈറ്റിൽസ്: വിവേക് രഞ്ജിത്, വിതരണം: ഐക്കൺ സിനിമാസ്,ഡിജിറ്റൽ മാർക്കറ്റിംഗ് : അഖിൽ വിഷ്ണു ,വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി.ആർ.ഓ. പ്രതീഷ് ശേഖർ.

Author
Citizen Journalist

Goutham prakash

No description...

You May Also Like