നാട്ടുകാരുമായി സംഘര്‍ഷം; പോലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയില്‍.
- Posted on April 19, 2025
- News
- By Goutham prakash
- 410 Views
കോഴിക്കോട്: നാട്ടുകാരുമായി സംഘർഷം ഉണ്ടായതിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയില്‍.
കോഴിക്കോട് വെള്ളയില്‍ സ്വദേശി ഫൈജാസിന്‍റെ വീടാണ് കത്തി നശിച്ചത്.
കഴിഞ്ഞ ദിവസം ഫൈജാസും നാട്ടുകാരും തമ്മില്‍ സംഘർഷം ഉണ്ടായിരുന്നു. ഈ കേസിലാണ് വെള്ളിയാഴ്ച ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച പുലർച്ചെയാണ് വീട് ഭാഗികമായി കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്.
ഫൈജാസ് മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. തീപിടിത്തത്തില്‍ വീട്ട് ഉപകരണങ്ങളെല്ലാം കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മദ്യപിച്ചാല്‍ ഇയാള്‍ ശല്യക്കാരനാണെന്നും നാട്ടിലേക്ക് പുറത്തുനിന്ന് ആര് വന്നാലും ചോദ്യം ചെയ്ത് ഇയാള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും നാട്ടുകാർ പറഞ്ഞു.
