തണുത്ത് വിറങ്ങലിച്ച് മൂന്നാർ, താപനില പൂജ്യം
- Posted on January 11, 2023
- News
- By Goutham Krishna
- 257 Views

മൂന്നാര്‍: തണുത്ത് വിറങ്ങലിച്ച് മൂന്നാർ . മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി.കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റില്‍ ഇന്നലെ മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
ഫാക്ടറി ഡിവിഷനിലെ പുല്‍മേട്ടില്‍ മഞ്ഞുവീഴ്ചയുണ്ടായി. ദേവികുളം ഓഡികെയില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസും, ചിറ്റുവള, കുണ്ടള, ലക്ഷ്മി, ദേവികുളം ലാക്കാട് എന്നിവിടങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി. കാഴ്ച ദൂരപരിധി കുറഞ്ഞ് വരുന്നതിനാൽ വാഹനയാത്രക്കാർ ജാഗ്രത പുലർത്താൻ പറഞ്ഞിട്ടുണ്ട്.
സ്വന്തം ലേഖകൻ