ടെണ്ടര്‍ ക്ഷണിച്ചു
- Posted on January 19, 2023
- News
- By Goutham Krishna
- 225 Views

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ തൂണേരി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന തൂണേരി ശിശുവികസന പദ്ധതി കാര്യാലയത്തിലേക്ക് 2022-23 വര്‍ഷത്തെ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഒരു അങ്കണവാടിയ്ക്ക് 2,000 രൂപ നിരക്കില്‍ 194 അങ്കണവാടികള്‍ക്കാണ് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യേണ്ടത്. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി ഒന്‍പത് ഉച്ചക്ക് ഒരു മണി വരെ. അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് തൂണേരി ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായി പ്രവര്‍ത്തി ദിവസങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ - 04962555225, 9633606296.