രസതന്ത്രത്തിലെ മായാജാലം അറിയാനായി കുസാറ്റിലേക്ക് സ്കൂൾ വിദ്യാർത്ഥികൾ.
- Posted on February 07, 2025
- News
- By Goutham prakash
- 160 Views
കൊച്ചി:
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അപ്ലൈഡ് കെമിസ്ട്രി വകുപ്പിൻറെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി ഫെബ്രുവരി 6 ന് ‘മാജിക് ഓഫ് കെമിസ്ട്രി’ പരിപാടി സംഘടിപ്പിച്ചു. കൊച്ചിയിലെ വിവിധ സ്കൂളുകളിലെ 8,9 ക്ലാസുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകെണ്ടുളള പരിപാടി സർവകലാശാല വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അപ്ലൈഡ് കെമിസ്ട്രി വകുപ്പിൻറെ മേധാവി പ്രൊഫസർ ഡോ സബൂറ ബീഗം അദ്ധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി, പ്രൊഫസർ. കെ. ഗിരീഷ് കുമാർ വിദ്യാർഥികളുമായി സംവദിച്ചു. അപ്ലൈഡ് കെമിസ്ട്രി വകുപ്പിലെ ഗവേഷണ വിദ്യാർത്ഥികളും മറ്റ് വിദ്യാർത്ഥികളും ചേർന്ന് ടെക്സ്റ്റ്ബുക്കുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന പത്ത് രാസപ്രതികരണങ്ങളുടെ ലൈവ് ഡെമൺസ്‌ട്രേഷനും പരിശീലനവും സംഘടിപ്പിച്ചു. എം.എസ്‌സി ഫോറൻസിക് സയൻസ് പ്രോഗ്രാമിലെ വിദ്യാർത്ഥികൾ രസകരമായ ഫൊറൻസിക് പരീക്ഷണങ്ങളും രസതന്ത്ര വിദ്യകളുമാണ് പരിപാടിയുടെ ആദ്യദിനത്തിൽ ഒരുക്കിയത്.
സി.ഡി. സുനീഷ്.
