ജില്ലാപഞ്ചായത്തിന് കൈമാറിയ കൃഷിവകുപ്പ് ഫാമുകളുടെ പ്രവർത്തന അവലോകനം നടത്തി.
- Posted on January 18, 2025
- News
- By Goutham prakash
- 152 Views
തിരുവനന്തപുരം: ജില്ലാപഞ്ചായത്തിന് കൈമാറിയ കൃഷിവകുപ്പ് ഫാമുകളുടെ പ്രവർത്തന അവലോകനയോഗം കൊല്ലം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് രാജേശ്വരിയുടെ അദ്ധ്യക്ഷതയിൽ
കൃഷി വകുപ്പ് മന്ത്രി പി. പ്രസദ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം IMG യില്‍ നടന്ന ചടങ്ങില്‍ LSGD ഡയറക്ടർ ദിനേശൻ IAS , പ്രസസ് ബോർഡ് ഡയറക്ടർ രാജശേഖരൻ എന്നിവർ പങ്കെടുത്തു . കൃഷിവകുപ്പ് ഡയറക്ടര്‍ മിനി ടിഡി സ്വഗതവും കൃഷി അഡിഷണൽ ഡയറക്ടർ (ഫ്രാം സ് ) തോമസ് സാമുവൽ ഫാംമകളുടെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു . 56.4% രോഗങ്ങളുടെയും കാരണം അനാരോഗ്യകരമായ ഭക്ഷണം ആണ് എന്ന് ICAR തന്നെ പറഞ്ഞിട്ടുള്ള സാഹചര്യത്തിൽ വിഷരഹിതവും ആര്യോഗ്യകരമായ ഭക്ഷണം ഉദ്പാദിപ്പിക്കുക എന്നതാണ് സർക്കാരിൻ്റെ കാഴ്ചപ്പാട്ട് എന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൃഷി വകുപ്പിന്റെ ഫാമുകളിൽ 1794 ഹെക്ടര്‍ കൃഷിഭൂമി ഉണ്ട് കഴിഞ്ഞ രണ്ടര വർഷം കൊണ്ട് 630 ഏക്കർ തിരിശ് ഭൂമി കൃഷി യോഗ്യമാക്കി. 39 ഫാമുകളിൽ 117 ഹെക്ടര്‍ കൃഷി സ്ഥലത്ത് മാത്രവൃക്ഷതോട്ടം / മാതൃസസ്യ തോട്ടവും ഉണ്ടാക്കാൻ വകുപ്പിന് കഴിഞ്ഞു. '22 ഫാമുകളിൽ നിന്നുള്ള 193 ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണന സൈറ്റുകള്‍ വഴി ലഭ്യമാകുന്നു, തുടങ്ങി ധാരാളം നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതായി മന്ത്രി അറിയിച്ചു. യോഗത്തില്‍ കൊല്ലം ജില്ല പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡെന്‍റ് ഡോ പി കെ ഗോപന്‍, ആലപ്പുഴ ജില്ല പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡെന്‍റ് രാജേശ്വരി, ഇടുക്കി ജില്ല പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡെന്‍റ് ആഷ ആന്‍റണി, പാലക്കാട് ജില്ല പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡെന്‍റ് ബിനു മോള്‍ മലപ്പുറം ജില്ല പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡെന്‍റ് റഫീഖ, കോഴിക്കോട് ജില്ല പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡെന്‍റ് ഷീജ ശശി , കണ്ണൂര്‍ ജില്ല പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡെന്‍റ് രത്നകുമാരി , കസര്‍കോട് ജില്ല പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡെന്‍റ് ബേബി ബാലകൃഷ്ണന്‍ തുടങ്ങിയര്‍ പങ്കെടുത്തു.
സ്വന്തം ലേഖകൻ.
