ബസ് കണ്ട‌ക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധം; ഹര്‍ജികള്‍ തള്ളി ഹൈക്കോടതി

സി.ഡി. സുനീഷ്


കൊച്ചി: സംസ്ഥാനത്തെ ബസുകളിൽ ഡ്രൈവർക്കും, കണ്ടക്ടർക്കും, ക്ലീനർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ബസുടമകളുടെ ഹർജികളാണ് തള്ളിയത്. സർക്കാർ ഉത്തരവ് നിയമപരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.


2023 - 25 കാലഘട്ടത്തിൽ സ്വകാര്യ ബസ്സുകൾ ഉൾപ്പെട്ട 1017 അപകടങ്ങൾ ഉണ്ടായി. ഇത്തരം അപകടങ്ങൾ തടയാനാണ് സർക്കാർ നടപടി. നടപടികൾ പൊതുതാൽപര്യം മുൻനിർത്തി കൂടിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Author
Citizen Journalist

Goutham prakash

No description...

You May Also Like