ഇ - റേഷൻ കാർഡ്; മേയ് മുതൽ പ്രാബല്യത്തിൽ

അക്ഷയകേന്ദ്രങ്ങൾ വഴിയോ യോ,  CivilSuppliesKerala. gov. In എന്ന വെബ്സൈറ്റിലെ സിറ്റിസൺ  ലോഗിൻ വഴിയോ കാർഡിന് അപേക്ഷിക്കാം.

കോവിഡ് കാലത്ത് റേഷൻ കാർഡിന് വേണ്ടി സപ്ലൈ ഓഫീസിൽ പോയി തിരക്കും തിക്കും വേണ്ട. പുതിയ റേഷൻ കാർഡിന് അപേക്ഷിച്ചവർക്ക് ഇനി കാർഡ് സ്വയം പ്രിന്റ് എടുത്ത് ഉപയോഗിക്കാം. ഓൺലൈൻ അപേക്ഷയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസർ അംഗീകാരം നൽകുന്നതോടെ പിഡിഎഫ് രൂപത്തിലുള്ള റേഷൻ കാർഡ് പ്രിന്റ് എടുക്കാം. മെയ്‌ മുതൽ എല്ലാ ജില്ലകളിലും  ഈ - റേഷൻ കാർഡ് സംവിധാനം എത്തും.അക്ഷയകേന്ദ്രങ്ങൾ വഴിയോ യോ,  CivilSuppliesKerala. gov. In എന്ന വെബ്സൈറ്റിലെ സിറ്റിസൺ  ലോഗിൻ വഴിയോ കാർഡിന് അപേക്ഷിക്കാം. രേഖകൾ സമർപ്പിച്ച് അപേക്ഷ താലൂക്ക് സപ്ലൈ ഓഫീസറോ,  സിറ്റി റേഷനിംഗ് ഓഫീറോ  അംഗീകരിച്ചാൽ കാർഡ് അപേക്ഷകനെ ലോഗിൻ പേജിലെത്തും. പാസ്സ് വേർഡ്,  റേഷൻ കാർഡുമായി ലിങ്ക് ചെയ്ത അപേക്ഷകരുടെ മൊബൈൽ ഫോണിലേക്ക് വരും. ഇത് ഉപയോഗിച്ച് കാർഡ് പ്രിന്റ് എടുക്കാം.

നാഷണൽ ഇൻഫർമാറ്റിക് സെന്റർ ആണ് ഈ -  റേഷൻകാർഡി നുള്ള സാങ്കേതിക സൗകര്യമൊരുക്കിയത്. 50  - രൂപയാണ് ഫീസ്. ഈ  - ട്രഷറി സംവിധാനത്തിലൂടെ ഓൺലൈനായി അടയ്ക്കാം. ഈ - റേഷൻ കാർഡിന് അകത്തെ പേജുകൾ ഉണ്ടാകില്ല. പുതിയ അംഗങ്ങളെ ചേർക്കുക,  ഒഴിവാക്കുക, എൻ.ആർ.ഐ നില മാറ്റുക എന്നിങ്ങനെ തുടങ്ങി മാറ്റങ്ങൾക്കും ഇത്തരത്തിൽ അപേക്ഷിക്കാം. മെയ്‌ -3  മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് സിവിൽ സപ്ലൈസ് ഐ  ടി സെൽ  അധികൃതർ അറിയിച്ചു. പൈലറ്റ് പദ്ധതിയായി തിരുവനന്തപുരത്ത് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തിരുന്നു. ഇത് വിജയിച്ചതോടെയാണ്  എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്.

സർവീസുകൾ നിർത്തി സ്വകാര്യ ബസ് ഉടമകൾ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like