ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇംപാക്റ്റ് റാങ്കിംഗിൽ കേരളത്തിൽ ഒന്നാമതായി കുസാറ്റ്. *

* സ്വന്തം ലേഖകൻ.



കൊച്ചി: 


2025 ലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇമ്പാക്റ്റ് റാങ്കിങ്ങിൽ (ടിഎച്ച്ഇ) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ആഗോളതലത്തിൽ 401-600 ബാൻഡിൽ ഇടം പിടിച്ചു. ടൈംസ് റാങ്കിങ്ങിൽ ഇന്ത്യയിൽ 17-ആം സ്ഥാനത്തും കേരളത്തിൽ ഒന്നാമതുമാണ് കുസാറ്റ്.


വിവിധ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ മികച്ച റാങ്കിങ് കുസാറ്റ് നേടിയിട്ടുണ്ട്. വെള്ളത്തിനടിയിലെ ജീവൻ എന്ന വിഭാഗത്തിലാണ് ഏറ്റവും മികച്ച നേട്ടം കൈവരിച്ചിട്ടുള്ളത്. ആഗോളതലത്തിൽ 58-ആം സ്ഥാനവും, ദേശീയ സംസ്ഥാനതലങ്ങളിൽ ഒന്നാം സ്‌ഥാനവുമാണ് കുസാറ്റിന്. ശക്തമായ മറൈൻ സയൻസ് വകുപ്പുകളും മികച്ച ഗവേഷണ പ്രവർത്തനങ്ങളും സാമൂഹ്യ പ്രവർത്തനങ്ങളും സമുദ്ര സംരക്ഷണ ആവാസവ്യവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങളും സർവകലാശാലയ്ക്ക് ഈ മികവ് നേടുന്നതിൽ പ്രധാന പങ്കുവഹിച്ചു. മാന്യമായ തൊഴിൽ സാമ്പത്തികവളർ എന്ന വിഭാഗത്തിൽ 301-400 ബാൻഡിലും ദേശീയ സംസ്ഥാനതലങ്ങളിൽ ഒന്നാം റാങ്ക് നേടി. ലിംഗസമത്വത്തിൽ ആഗോളതലത്തിൽ 201-300 ബാൻഡിലും ദേശീയ തലത്തിൽ ഒൻപതാം റാങ്കും സംസ്ഥാന തലത്തിൽ ഒന്നാം റാങ്കുമാണ് സർവകലാശാല നേടിയത്.


സുസ്ഥിര ഗവേഷണം, ഹരിത ക്യാമ്പസ് പ്രവർത്തനങ്ങൾ, ദേശിയ-അന്തർദേശീയ സഹകരണങ്ങൾ, മേഖലാധിഷ്ഠിത ഇടപെടലുകൾ എന്നിവയിലൂടെയാണ് കുസാറ്റ് ഈ നേട്ടങ്ങൾ കൈവരിച്ചത്. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡുമായി ചേർന്ന് സ്ഥാപിച്ച ജിയോജിത് കുസാറ്റ് സെന്റർ ഓഫ് സസ്‌റ്റെയ്‌നബിലിറ്റി സ്റ്റഡീസ് (ജിസിഒഎസ് എസ് ) സുസ്ഥിര വികസന പ്രവർത്തനങ്ങളിൽ ഒരു പ്രധാന മുന്നേറ്റമാണ്.


2025 ലെ ക്യു എസ് റാങ്കിലും ലോകത്തെ മികച്ച 1000 സ്ഥാപനങ്ങളിൽ ഒന്നായിരുന്നു കുസാറ്റ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like