വയനാട് ജില്ലയിൽ സ്തൂപം പോലെ ഉയർന്ന ചുഴലി കാറ്റ് ജനങ്ങളിൽ കൗതുക മുണർത്തി
- Posted on January 24, 2023
- News
- By Goutham Krishna
- 260 Views

ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലാണ് സ്തൂപം പോലെ ഉയർന്ന്, പ്രത്യേക ശബ്ദത്തോടെ ചുഴലി കാറ്റ് വീശിയത്. കോളേജ് ഗ്രൗണ്ടിൽ ഉയർന്ന ചുഴലി കാറ്റ് ഒരു പോയിന്റിൽ നിന്ന് കറങ്ങി മുകളിലേക്ക് ഉയർന്നു. അടുത്തുള്ള ഹെലിപ്പാടിൽ 7- മിനിറ്റ് ചുഴലി കാറ്റ് നീണ്ടു നിന്നു. വയനാട് ജില്ലയിൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്, പ്രാക്ടീസ് നടക്കുന്നത് ഒട്ടുമിക്ക ദിവസങ്ങളിലും ഈ ഗ്രൗണ്ടിലാണ്. അവിടെ കൂടിയ ജനങ്ങളിൽ ഈ ചുഴലി കാറ്റ് കുറച്ചു നേരത്തേക്ക് കൗതുകവും ഒപ്പം ആശങ്കയും ഉണർത്തി. പിന്നീട് ചുഴലി കാറ്റ് ശക്തി കുറഞ്ഞ് ഇല്ലാതായി.