തീവ്രവാദികളെ ജീവനോടെ പിടികൂടാന്‍ ശ്രമിക്കണം, സൈന്യത്തിനും പൊലീസിനും കേന്ദ്ര സര്‍ക്കാർ നിര്‍ദേശം.
- Posted on May 01, 2025
- News
- By Goutham prakash
- 150 Views
പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രവാദികളെ ജീവനോടെ പിടികൂടാന്‍ ശ്രമിക്കണമെന്ന് സൈന്യത്തിനും പൊലീസിനും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഭീകരര്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നാണെന്നും തീവ്രവാദത്തിന് പാകിസ്ഥാന്‍ പിന്തുണ നല്‍കുന്നുവെന്നും ലോകത്തിന് മുന്നില്‍ തെളിവ് സഹിതം അവതരിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പഹല്‍ഗാമില്‍ നിന്നും നാല്‍പത് കിലോമീറ്റര്‍ മാറി വനപ്രദേശത്ത് സൈന്യവും പൊലീസും ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.
