ഗോളടിച്ചു റൊണാൾഡോ: അല്‍ റയീദിനെതീരെ വിജയിച് അല്‍ നസ്ര്‍

  • Posted on April 29, 2023
  • News
  • By Fazna
  • 177 Views

കൊച്ചി: വെള്ളിയാഴ്ച നടന്ന സൗദി പ്രൊ ലീഗ് ഫുട്ബോളിൽ അൽ റയീദിനെതിരെ 4 ഗോളുകൾക്ക് വിജയിച് അൽ നസ്ർ. നാലാം മിനിറ്റിലെ റൊണാൾഡോയുടെ ഗോൾ അൽ നസ്റിന് ലീഡ് കൊടുത്തു. റൊണാള്‍ഡോ അല്‍ നസ്‌റിന് വേണ്ടി ഈ സീസണില്‍ നേടുന്ന 12-ാം ഗോളാണിത്. ഈ ഗോളോടുകൂടി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി താരം മാറി.  55-ാo മിനിറ്റിലെ അബ്ദുൽറഹ്മാൻ ഗരീബിന്റെ ഗോൾ അല്‍ റയീദിന്റെ വിജയലക്ഷ്യം ഇരട്ടിയാക്കി. പിന്നീട് 90-ാo മിനിറ്റിൽ മുഹമ്മദും എക്സ്ട്രാ ടൈമിലെ നാലാം മിനിറ്റിൽ അബ്ദുൽമജീദ് അൽ സുലൈഹീമും ഗോളുകൾ അടിച്ചു അൽ റയീദിനെ തകർത്തു.  നിലവില്‍ 25 മത്സരങ്ങളില്‍ നിന്ന് 56 പോയന്റുമായി ടീം പോയന്റ് പട്ടികയില്‍ രണ്ടാമതാണ് അൽ നസ്ർ. 24 മത്സരങ്ങളില്‍ നിന്ന് 59 പോയന്റുള്ള അല്‍ ഇത്തിഹാദാണ് പട്ടികയില്‍ ഒന്നാമത്.


സ്പോർട്സ് ലേഖിക.


Author
Citizen Journalist

Fazna

No description...

You May Also Like