വയനാട്ടുകാരുടെ പ്രിയ മത്തായി വക്കിൽ നിര്യാതനായി..

വയനാട്ടിലെ ആദ്യകാല അഭിഭാഷകനായ  K. V മത്തായി(88) ഇന്നു പുലർച്ചെ ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി.


 വയനാട് ജില്ല രൂപീകരണത്തിലെ അമരക്കാരനായിരുന്നു, കൽപ്പറ്റ കോലത്ത് വലിയവീട്ടിൽ അഡ്വക്കേറ്റ് വി എം മത്തായിമത്തായി വക്കീൽ. അദ്ദേഹം വയനാട്ടുകാർക്ക് സമഗ്രസംഭാവന തന്നെയാണ് നൽകിയിട്ടുള്ളത്.


വയനാട്  ജില്ലാ രൂപീകരണ സമയത്തുള്ള ഫയൽ ചിത്രം


 1959 നവംബർ ഒന്നിന് വയനാട്ടിലെത്തിയ കുടിയേറ്റ ജനതയുടെ നിയമ പോരാട്ടങ്ങൾ കൊടുക്കാൻ പിടിച്ചിരുന്നത് അഡ്വക്കറ്റ് മത്തായി ആയിരുന്നു. 1979 -1984 കാലഘട്ടത്തിൽ കൽപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള കർമപദ്ധതികൾക്ക് മികച്ച ഉദാഹരണങ്ങളാണ് വയനാട് ജില്ലാ രൂപീകരണം.ഇതിനുപുറമേ, അദ്ദേഹത്തിന്റെ സമഗ്രസംഭാവനകൾ ആണ് കൽപ്പറ്റ ഗവൺമെന്റ് കോളേജ് സ്ഥാപനം പുളിയാർമല ഐ ടി ഐ മുണ്ടേരി ഗവൺമെന്റ് ഹൈസ്കൂൾ പെരിന്തട്ട ഗവൺമെന്റ് ഹൈസ്കൂൾ സ്കൂൾ കൽപ്പറ്റ ബൈപ്പാസ് റോഡ് പദ്ധതിപ്രവർത്തികൾ, കൽപ്പറ്റയിൽ കോടതികൾ സ്ഥാപിക്കൽ എന്നിവ.

                               കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡണ്ടായി ഒൻപത്  തവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.കൺവീനർ എന്ന നിലയിൽ വയനാട് ജില്ലയുടെ ആസ്ഥാനം കൽപ്പറ്റ ആകുന്നതിനു മത്തായി വക്കീലിനെ പരിശ്രമമാണ് കാണാവുന്നത്. കേരളത്തിനകത്തും പുറത്തും കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾ അദ്ദേഹം ഹാജരാക്കിയിട്ടുണ്ട്. ഓണ സമരം ട്രാൻസ്പോർട്ട് സമരം വിമോചനസമരം എന്നിവയിലും മത്തായി വക്കീലിനെ നിറസാന്നിധ്യം ഉണ്ടായിരുന്നു.

 വയനാട് പുൽപ്പള്ളി പോലീസ് സ്റ്റേഷൻ നെക്സലേറ്റ് നേതാവ് അജിതയുടെ നേതൃത്വത്തിൽ നടന്നപ്പോൾ ആക്രമണ വിവരം ആദ്യമായി റോയിട്ടേഴ്സ് വാർത്താ മാധ്യമത്തിന് അഭിമുഖം വഴി നൽകിയത് മത്തായി വക്കീലാണ്.

 സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു മത്തായി വക്കീൽ. റോട്ടറി ക്ലബ് ലയൺസ് ക്ലബ് ഓഫീസേഴ്സ് ക്ലബ്ബുകളുടെ സ്ഥാപക അംഗവും ഇഷ്ക് ശക്തി ഗ്രന്ഥശാല സ്ഥാപനം റെഡ്ക്രോസ് വയനാട് എന്നിവയുടെ രൂപീകരണത്തിലും മത്തായി സജീവപങ്കാളിത്തം ഉണ്ട്.

 വിവിധ അഖിലേന്ത്യാ കായിക ടൂർണമെന്റ് കൾ വയനാട്ടിൽ സംഘടിപ്പിക്കുന്നതിന് വേണ്ടി മുൻപിൽനിന്ന് വ്യക്തിയാണ് അദ്ദേഹം. ഇതിലെല്ലാമുപരി അദ്ദേഹം, "ജീവിക്കുന്ന ഓർമ്മ "എന്ന ആത്മകഥയുടെ  രചയിതാവ് കൂടിയാണ്. കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന മത്തായി വക്കിൽ ട്രേഡ് യൂണിയൻ അംഗം കൂടിയായിരുന്നു.

 റിട്ടേർഡ് ഹൈസ്കൂൾ അധ്യാപികയും വയനാട് ജില്ല മുൻ ഗൈഡ് കമ്മീഷണറും ആയ ചെല്ലമ്മ മത്തായി ആണ് ഭാര്യ.

 മക്കൾ: മിനി മത്തായി (ജി. എച്ച്.എസ്.എസ് ബീനാച്ചി),  ദീപ മത്തായി, സിനി സൂസൻ മത്തായി(ജി.എച്ച്.എസ്.എസ് ആനപ്പാറ),  അഡ്വക്കേറ്റ്.പ്രഭാ മത്തായി,അഡ്വക്കറ്റ്. ശുഭ മത്തായി

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like