ഭൂമിയുടെ തരം മാറ്റം ഇന്നത്തെ സുപ്രീം കോടതി വിധി എന്താണ്...?
- Posted on February 21, 2025
- News
- By Goutham prakash
- 196 Views
ഭൂമി തരം മാറ്റുമ്പോൾ 25 സെന്റില്‍ കൂടുതലെങ്കില്‍ 25 സെന്റിൽ അധികമുള്ള സ്ഥലത്തിന്റെ മാത്രം ഫീസ് അടച്ചാല്‍ പോരായെന്നും തരം മാറ്റുന്ന മുഴുവന്‍ സ്ഥലത്തിന്റെയും ഫീസ് അടയ്ക്കണമെന്നും ആണ് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയത്.
ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മേത്ത എന്നിവർ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.
അധിക ഭൂമിയുടെ 10 ശതമാനം ഫീസ് അടച്ചാല്‍ മതിയെന്ന ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ദാക്കി.
തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 27-ാം വകുപ്പില്‍ മാറ്റം വരുത്തിയാണ് 25 സെന്റ് വരെയുള്ള ഭൂമി തരം മാറ്റുന്നതിന് കേരള സര്‍ക്കാര്‍ ഫീസ് ഒഴിവാക്കിയത്. ചെറിയ അളവില്‍ ഭൂമി തരം മാറ്റുന്നവരെ സഹായിക്കാന്‍ ഉദ്ദേശിച്ചായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. ഇതിനെതിരെ എറണാകുളം സ്വദേശി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായി ഉത്തരവ് ലഭിക്കുകയും ചെയ്തു.
ആയതിൽ വ്യക്ത വരുത്തിയാണ്
ഭൂമി തരം മാറ്റുമ്പോൾ 25 സെന്റില്‍ കൂടുതലെങ്കില്‍ 25 സെന്റിൽ അധികമുള്ള സ്ഥലത്തിന്റെ മാത്രം ഫീസ് അടച്ചാല്‍ പോരായെന്നും തരം മാറ്റുന്ന മുഴുവന്‍ സ്ഥലത്തിന്റെയും ഫീസ് അടയ്ക്കണമെന്നും
സുപ്രീം കോടതി ഇന്ന് 20/02/2025 ന് വിധി പുറപ്പെടുവിച്ചത്.
