ഔദ്യോഗിക പരിപാടികളിൽ ലഭിക്കുന്ന സമ്മാനങ്ങളുടെ ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ പൗരന്മാരെ ക്ഷണിച്ച് പ്രധാനമന്ത്രി
- Posted on September 25, 2025
- News
- By Goutham prakash
- 78 Views

വിവിധ ഔദ്യോഗിക പരിപാടികളിൽ ലഭിക്കുന്ന സമ്മാനങ്ങളുടെ ഒരു ശേഖരം ഉൾക്കൊള്ളുന്ന ഒരു ഓൺലൈൻ ലേലം ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഗംഗാ നദിയുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമുള്ള ഇന്ത്യയുടെ മുൻനിര പദ്ധതിയായ നമാമി ഗംഗേ പദ്ധതിയിലേക്ക് ഈ വരുമാനം സംഭാവന ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയ മോദി, ലേലത്തിൽ സജീവമായി പങ്കെടുക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:
“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, വ്യത്യസ്ത പരിപാടികളിൽ എനിക്ക് ലഭിച്ച വിവിധ സമ്മാനങ്ങൾക്കായുള്ള ഓൺലൈൻ ലേലം നടന്നുവരികയാണ്. ഇന്ത്യയുടെ സംസ്കാരത്തെയും സർഗ്ഗാത്മകതയെയും ചിത്രീകരിക്കുന്ന, വളരെ താത്പര്യമുളവാക്കുന്ന സൃഷ്ടികൾ ലേലത്തിൽ ഉൾപ്പെടുന്നു. ലേലത്തിൽ നിന്നുള്ള വരുമാനം 'നമാമി ഗംഗേ'യിലേക്ക് പോകും. ലേലത്തിൽ പങ്കാളികളാവുക.