* പ്രശസ്ത സാഹിത്യകാരൻപ്രൊഫ എം കെ സാനു അന്തരിച്ചു.
- Posted on August 02, 2025
- News
- By Goutham prakash
- 52 Views

സി.ഡി. സുനീഷ്
എഴുത്തുകാരനും ചിന്തകനുമായിരുന്നു
1987 ൽ എറണാകുളത്തുനിന്ന് എം.എൽ.എയായി വിജയിച്ചു
കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ സ്വന്തമാക്കി
വിയോഗം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
ഒരാഴ്ചക്കാലമായി ചികിത്സയിലായിരുന്നു
ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിലും മലയാള അധ്യാപകനായിരുന്നു
ദീർഘകാലം സാംസ്കാരിക മണ്ഡലത്തിൽ സജീവമായി
ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.
നാൽപ്പതോളം കൃതികൾ രചിച്ചു.
ജീവിതരേഖ
തിരുത്തുക
1928 ഒക്ടോബർ 27നു ആലപ്പുഴയിലെ തുമ്പോളിയിൽ ജനിച്ചു. അതീവ സമ്പന്നമായ കൂട്ടുകുടുംബത്തിൽ ജനിച്ച എം.കെ. സാനു, അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അതിന്റെ കയ്പുനീർ കുടിച്ചാണ് യൗവനം പിന്നിട്ട് സാഹിത്യ സാസ്കാരിക മണ്ഡലത്തിൽ നിറഞ്ഞത്. [1]നാലു വർഷത്തോളം സ്കൂളദ്ധ്യാപകൻ. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ൽ അദ്ധ്യാപനത്തിൽ നിന്ന് വിരമിച്ചു. സ്ഥാപകാധ്യക്ഷനായിരുന്ന മഹാകവി വൈലോപ്പിള്ളിയെ തുടർന്ന് 1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോൺഗ്രസ് നേതാവ് എ എൽ ജേക്കബിനെ പരാജയപ്പെടുത്തി 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.
വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.