അമിതാ ബച്ചന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്ക്
- Posted on March 07, 2023
- News
- By Goutham prakash
- 275 Views
ഡൽഹി : സിനിമാ ചിത്രീകരണത്തിനിടെ അമിതാ ബച്ചന് പരുക്ക്. വാരിയെല്ലിന് ക്ഷതമേറ്റ അമിതാ ബച്ചനെ ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. സിടി സ്കാന്‍ എടുത്ത ശേഷം ബച്ചന് മുംബൈയിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റതെന്നാണ് വിവരം. തന്റെ ബ്ലോഗിലൂടെ അമിതാ ബച്ചന് തന്നെയാണ് പരുക്കിന്റെ കാര്യം ആരാധകരെ അറിയിച്ചത്.
പ്രത്യേക ലേഖിക
