ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് തുടർച്ചയായ എട്ടാം ജയം

കോഹ്ലി  തന്റെ മുപ്പത്തഞ്ചാം ജന്മദിനത്തിൽ ആരാധകർ ആഗ്രഹിച്ചതു പോലെ തന്നെയുള്ള പ്രകടനമാണ് നടത്തിയത്

കൽക്കട്ട ഈടൻ ഗാർഡനിൽ ലോക ക്രിക്കറ്റിന് മുന്നിൽ ഇന്ത്യ ഒരു പടി കൂടി കടന്ന് മുന്നേറി. ടൂർണമെന്റിലെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ വളരെ വലിയ മാർജ്ജിനാണ്  ഇന്ത്യ തോൽപ്പിച്ചത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ റോഹിത് ബാറ്റിംഗ് തെരഞ്ഞെടുത്തു. 10 ഓവർ ആകുമ്പേഴേക്കും ഇന്ത്യ 90 കഴിഞ്ഞിരുന്നു. രോഹിത് തന്റെ സ്വതസിന്ധമായ ക്ലാസിക്ക് ഷോട്ട്കൾ കൊണ്ട് നിറഞ്ഞാടുമ്പോൾ സഹ ഓപ്പണർ ഗിൽ കാഴ്ച കാരനായിരുന്നു. എന്നാൽ രോഹിതിന് സ്വന്തം സ്കോർ 40 റൺസ് നേടി നിൽക്കുമ്പോൾ തന്നെ പുറത്താകേണ്ടി വന്നു. തുടർന്ന്  ഗിലും പുറത്തായി. ആദ്യ ഓവറുകളിൽ നിന്ന് തീർത്തും വൃത്യസ്തമായി റൺസ് കണ്ടെത്തുന്നതിന് ബാറ്ററൻമാരെ ഏറെ വിഷമിക്കുന്ന രീതിയിലേക്ക് പിച്ച് മാറിയപ്പോഴേക്കും വിക്കറ്റ് വലിച്ചെറിയാതെ ടീമിനെ, 300 കടന്നൊരു ടോട്ടലിൽ എത്തിക്കാൻ സാധിച്ചത്  തുടർന്ന് വന്ന വിരാട് കോഹ്‌ലിയും ശ്രേയംസ് അയ്യരും ശ്രമിച്ചതിന്റെ ഫലമായിരുന്നു.

കോഹ്ലി  തന്റെ മുപ്പത്തഞ്ചാം ജന്മദിനത്തിൽ ആരാധകർ ആഗ്രഹിച്ചതു പോലെ തന്നെയുള്ള പ്രകടനമാണ് നടത്തിയത്. മൂന്നാമനായി ഇറങ്ങിയ ശ്രേയംസ് അയ്യർക്കും, പിന്നാലെ വന്ന രാഹുലിനും, സൂര്യകുമാറിനും , രവീന്ദ്ര ജഡേജക്കും ഒപ്പം നിന്ന് ടീമിനെ നല്ല സ്കോറിൽ എത്തിച്ചു. ഒപ്പം സച്ചിന്റെ 49 സെഞ്ച്വാറികൾക്ക് ഒപ്പം എത്തുന്ന താരവും ആയി. 100 കടന്ന കോഹ്ലി കളിയുടെ ആവസാനം വരെ പുറത്താകെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ മികച്ച ഫോമിലായിരുന്ന ക്ലിന്റൺ ഡി കോക്കിനെ, സിറാജ് പുറത്ത് ആക്കിയതിന്റെ ആഘാതത്തിൽ നിന്ന് ഭക്ഷിണാഫ്രിക്കയ്ക്ക് പിന്നീട് കരകയറാൻ ആയില്ല. ആദ്യം ഇന്ത്യൻ പേസർമാരിൽ ഷമിയും കൂടി വിക്കറ്റ് കൊയ്ത് ആരംഭിച്ചു. തുടർന്ന് ഇന്ത്യൻ സ്പിന്നർ മാർ രവീന്ദ്ര ജഡേജയും കുൽദീപ് യാദവും കുടി പൂർത്തിയാക്കുകയായിരുന്നു. അങ്ങനെ ലോകകപ്പിൽ ഇന്ത്യൻ വിജയയാത്ര തുടർച്ചയായ എട്ടാം മത്സരവും കടന്ന് സെമിയിൽ എത്തിയിരിക്കുന്നു. ഇനി അഫ്ഗാനിസ്ഥാനൊപ്പമുള്ള കളി മാത്രമാണ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ അവശേഷിക്കുന്നത്. ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലിയുടെ നാൽപത്തിഒൻപതാം ഏകദിന സെഞ്ച്വറി, ഇരട്ടിമധുരമാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഏകിയത്.

എസ്.വി. അയ്യപ്പദാസ്

Author
No Image
Journalist

Dency Dominic

No description...

You May Also Like