നാടൻ പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനത്ത് പാടി കയറി വയനാട്ടിലെ ഗോത്ര വിദ്യാർത്ഥികൾ
- Posted on January 05, 2023
- News
- By Goutham Krishna
- 277 Views

കല്‍പ്പറ്റ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എച്ച്.എച്ച്.എസ് വിഭാഗം നാടന്‍ പാട്ട് മത്സരത്തില്‍ എ ഗ്രേഡ് നേടി ജിഎംആര്‍എസ് കല്‍പ്പറ്റ. ശ്രുതി കെ.സി, അര്‍ച്ചന ബിനു, അനഘ ഇ.ബി, സംഗീത.വി, ആതിര എം.ആര്‍, ശ്രീകല.എസ്, ശ്രീദേവി.എ എന്നിവരാണ് മത്സരാര്‍ത്ഥികള്‍. രതീഷ് കല്ലൂരാണ് പരിശീലകന്‍. അധ്യാപകരായ അഖിലേഷ്, ജസ്റ്റിന്‍, നീതു എന്നിവര്‍ നേതൃത്വം നല്‍കി. കലാ മത്സരങ്ങളിലും തങ്ങളുടെ ഇടം അടയാളപ്പെടുത്തിയാണ് ഈ ഗോത്ര വിദ്യാർത്ഥികൾ പാടി കയറി സ്ഥാനം കരസ്ഥമാക്കി.