ഏറ്റവും നല്ല കൃഷി ഓഫീസർക്കുള്ള പുരസ്കാരം നയൻതാര സുനിലിന് .
തിരുവനന്തപുരം : കണ്ണൂർ കൂടാലി കൃഷിഭവനിൽ നിന്നാണ് നയൻതാര ഏറ്റവും നല്ല കൃഷി ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടത്. പുൽപ്പള്ളി അമൃത വിദ്യാലയം സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ അഞ്ചു വരെയും, കല്പറ്റ നവോദയ സ്കൂളിൽ നിന്നും ആറു മുതൽ പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കി. ബി.എസ്. സി അഗ്രികൾച്ചർ കോഴ്സ് ഉത്തരാഖണ്ഡിലും, എം.എസ്. സി അഗ്രികൾച്ചർ രാജസ്ഥാനിലും പഠനം പൂർത്തിയാക്കി. വയനാട്, പുൽപ്പള്ളി വാതംകൊല്ലിയിൽ പരേതനായ പി. കെ സുനിലിന്റെയും, ഷൈമയുടെയും ( ബെവ്‌കോ സ്റ്റാഫ് പുൽപ്പള്ളി ഔട്ട്ലെറ്റ് ) മകളാണ് നയൻതാര.
സഹോദരൻ : നവീൻ .
പ്രത്യേക ലേഖിക.