കേരള ക്രിക്കറ്റ് ലീഗ് ഫാന്‍കോഡ് ലൈവ് സ്ട്രീമിങ്ങ് നടത്തും.
- Posted on August 31, 2024
- News
- By Varsha Giri
- 488 Views

തിരുവനന്തപുരം: സെപ്തംബര്‍ 2 മുതല്‍ 18 വരെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗ് സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമായ ഫാന്‍കോഡ് ലൈവ് സ്ട്രീമിങ്ങ് ചെയ്യും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭിക്കുന്ന ഫാന്‍ കോഡിന്റെ മൊബൈല്‍ ആപ്പിലും ആന്‍ഡ്രോയിഡ് ടിവി , ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്ക്, ജിയോ സെറ്റ് ടോപ്പ് ബോക്‌സ്, സാംസങ്ങ് ടിവി, ഒടിടി പ്ലേ, ആമസോണ്‍ പ്രൈം വീഡിയോ, എയര്‍ടെല്‍ എക്‌സ്ട്രീം, ജിയോ ടിവി, ജിയോ ടിവി പ്ലസ് എന്നിവയില്‍ ലഭിക്കുന്ന ടിവി ആപ്പ് വഴിയോ മത്സരങ്ങള്‍ കാണാനാകും. www.fancode.com എന്ന വെബ്‌സൈറ്റ് വഴിയും മത്സരം വീക്ഷിക്കാം. ഉച്ചക്ക് 2.45 നും വൈകീട്ട് 6.45നുമാണ് മത്സരങ്ങള്‍.
വെറും 19 രൂപക്ക് ഒരു മത്സരം കാണാനാകും. 79 രൂപയാണ് മുഴുവന്‍ ടൂര്‍ണ്ണമെന്റും കാണാനുള്ള ചാര്‍ജ്. 33 മാച്ചുകളുള്ള ടൂര്‍ണ്ണമെന്റില്‍ ടൂര്‍ പാസ് മുഖേന വെറും 3 രൂപക്ക് മത്സരം വീക്ഷിക്കാനാകും.