യു.പി.ഐ ഇടപാടുകൾ ഇന്ന് മുതൽ വേഗത്തിലാകും, മാറ്റങ്ങൾ ഇങ്ങനെ.
- Posted on June 17, 2025
- Technology
- By Goutham prakash
- 164 Views

സി.ഡി. സുനീഷ്.
ന്യൂഡൽഹി: യുണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ് (UPI) വഴിയുള്ള ഇടപാടുകൾ ഇന്ന് മുതൽ വേഗത്തിലാകും. നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്(എൻപിസിഐ) ഇക്കാര്യം അറിയിച്ചത്. ഈ മാറ്റം ബാങ്കുകൾക്കും, ഫോൺപേ, ഗൂഗിൾ പേ പോലുള്ള സേവനദാതാക്കൾക്കും ഉപകാരപ്പെടുമെന്ന് സർക്കുലറിലുണ്ട്.
പണം അയക്കൽ, ഇടപാട് പരിശോധിക്കൽ തുടങ്ങിയവയ്ക്ക് നിലവിൽ 30 സെക്കൻഡാണ് ആവശ്യം. ഇനി 15 മുതൽ സെക്കൻഡുകൾ മതിയാകും. 30 സെക്കൻഡുകളെടുത്തിരുന്ന ട്രാൻസാക്ഷൻ റിവേഴ്‌സലിന് ഇനി 10 സെക്കൻഡും. 15 സെക്കൻഡ് എടുത്തിരുന്ന വിലാസം പരിശോധിക്കൽ, ഇനി 10 സെക്കൻഡുകൊണ്ടും പൂർത്തിയാകും.
യുപിഐ ഇടപാടുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിനായി ഫീഡ്ബായ്ക്ക് സമയം കുറയ്ക്കാൻ തങ്ങൾ പ്രവർത്തിക്കുന്നുതായി എൻപിസിഐ 2025 ഏപ്രിൽ 26 ന് പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നു. ഈ ക്രമീകരണങ്ങൾ സെൻഡർ ബാങ്കുകൾക്കും, ഗുണഭോക്തൃ ബാങ്കുകൾക്കും, ഫോൺ പേ, ഗൂഗിൾ പേ, പേടിഎം പോലുള്ള പേയ്മെന്റ് സേവന ദാതാക്കൾക്കും ഗുണം ചെയ്യുമെന്ന് എൻപിസിഐ പ്രസ്താവന പറഞ്ഞു.