വിത്തും പഴവർഗ്ഗങ്ങളും ചെടികളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പറുദീസയായി ഹോർട്ടികൾച്ചർ മേള.
- Posted on March 03, 2025
- News
- By Goutham prakash
- 205 Views
ബാഗ്ലൂർ.
മൂന്ന് ദിവസമായി ബാംഗ്ലൂരിൽ നടന്ന ദേശീയ ഹോർട്ടികൾച്ചർ മേള സമാപിച്ചു . രാജ്യത്തിൻറെ പല ഭാഗത്തുനിന്നായി പതിനായിരക്കണക്കിന് കർഷകരും സംരംഭകരും ആണ് എത്തിയത്. കാർഷിക മേഖലയിലെ പുതിയ അറിവുകൾ പകർന്നാണ് മേള സമാപിച്ചത്.
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ ഗവേഷണ കേന്ദ്രത്തിലാണ് മൂന്ന് ദിവസത്തെ ഹോർട്ടികൾച്ചർ മേള സംഘടിപ്പിച്ചത് കർഷകർ സംരംഭകർ വിദ്യാർഥികൾ ഹോർട്ടികൾച്ചർ പ്രേമികൾ തുടങ്ങി അരലക്ഷത്തിലധികം പേർ മേളയ്ക്ക് നേരിട്ട് എത്തി '
ഈ മേഖലയിലുള്ള രാജ്യത്തെ പ്രമുഖരായ 15 കർഷകരെ ചടങ്ങിൽ ആദരിച്ചു ഹോട്ടികൾച്ചർ സാങ്കേതികവിദ്യകളുടെ വ്യാപനത്തിനായി ചർച്ചകൾ സെമിനാറുകൾ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം പ്രായോഗിക പരിശീലനം എന്നിവ ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു. കർഷകരുടെ പ്രശ്നങ്ങൾക്ക് ശാസ്ത്രജ്ഞനുമായുള്ള സംവാദവും പരിപാടിയിൽ ഉൾപ്പെടുത്തി 250ലധികം പ്രദർശന സ്റ്റാളുകൾ ഒരുക്കിയിരുന്നു . കഴിഞ്ഞ 60 വർഷത്തിനുള്ളിൽ ബംഗളൂരുവിലെ ഗവേഷണ നിലയം കർഷകരുടെയും ദേശീയ സമ്പദ് വ്യവസ്ഥയുടെയും വളർച്ചയ്ക്കായി വലിയ സംഭാവനയാണ് നൽകിയിട്ടുള്ളത് എന്ന് ഐ എച്ച് ആർ ഡയറക്ടർ ഡോക്ടർ ഡി കെ ബഹ്റ പറഞ്ഞു.
വർത്തമാനകാല സാഹചര്യത്തിൽ മനുഷ്യരുടെ ആയുസ്സിനും ആരോഗ്യകരമായ ജീവിതത്തിന് വേണ്ടി പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ഹോർട്ടികൾച്ചർ മേഖലയിലെ വിദഗ്ധർ സെമിനാറുകളിൽ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ കൂടുതലായി വിളയുന്ന ഫലവൃക്ഷങ്ങളുടെ വ്യാപനത്തിന് വേണ്ടി കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു .കാർഷിക നയങ്ങൾക്കും ഗവേഷണ പുരോഗതിക്കും കൂടുതൽ പ്രോത്സാഹനം നൽകുന്നതിന് ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ബംഗളൂരു ഐ ഐ എച്ച് ആറിന്റെ പ്രവർത്തന മികവ് പരിഗണിച്ച് സ്വയംഭരണ സർവ്വകലാശാലയായി സ്ഥാപനത്തെ ഉയർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായ കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു.
