കൊളോണിയലിസത്തിനെതിരെ അടിച്ചമർത്തപ്പെട്ട ജനതയുടെ പ്രതിരോധമാണ് സാംസൺ നാടകം: ബ്രെറ്റ് ബെയ്‌ലി

  • Posted on February 07, 2023
  • News
  • By Fazna
  • 116 Views

തൃശൂർ: കൊളോണിയലിസത്തിനെതിരെ അടിച്ചമർത്തപ്പെട്ട ജനതയുടെ പ്രതിരോധമാണ്  സാംസൺ നാടകമെന്ന് സംവിധായകൻ ബ്രെറ്റ് ബെയ്‌ലി. പതിമൂന്നാമത് ഇറ്റ്ഫോക്കിൽ ആക്ടർ മുരളി തീയേറ്ററിൽ അരങ്ങേറിയ ഉദ്ഘാടന നാടകമായ സാംസൺ പിന്നിലെ അനുഭവങ്ങൾ ഫെസ്റ്റിവൽ ക്യൂറേറ്റർ ദീപൻ ശിവരാമനുമായി പങ്കുവെക്കുകയായിരുന്നു ആർട്ടിസ്റ്റ് ഇൻ കോൺവെർസേഷൻ പരിപാടിയിൽ ബ്രെറ്റ് ബെയ്‌ലി. നാടകത്തിൽ സാംസൺ കഥയെ സമകാലിക ലോകത്തിലെ സാമൂഹിക-രാഷ്ട്രീയ പുനരാഖ്യാനമായാണ് അവതരിപ്പിക്കുന്നത്. ബൈബിളിലെ സാംസൺ കഥ നടക്കുന്ന ഗാസയിൽ ഇപ്പോൾ ഇസ്രയേൽ സൈന്യം പലസ്തീൻ ജനതയെ അടിച്ചമർത്തിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പിലേക്ക് നടക്കുന്ന അഭയാർത്ഥി പ്രവാഹം, അമേരിക്കയിലേക്ക് ഒഴുകുന്ന ലാറ്റിനമേരിക്കൻ ജനത എന്നിങ്ങനെ നാലായിരം വർഷം പഴക്കമുള്ള കഥയ്ക്ക് സമകാലിക മനുഷ്യാവസ്ഥയുമായി നാടകത്തിന് സംവദിക്കാൻ കഴിയുന്നു എന്ന് ബ്രെറ്റ് ബെയ്‌ലി അഭിപ്രായപ്പെട്ടു. അടിച്ചമർത്തപ്പെട്ടവരുടെ രോഷം പുറത്ത് കൊണ്ടുവരുകയാണ്  നാടകത്തിലെന്നും അദ്ദേഹം പറയുന്നു.

ഓരോ നാടകത്തിനും വേണ്ടി നിരവധി വായനകൾ നടത്താറുണ്ട്. അതിനു ശേഷം സമകാലിക രാഷ്ട്രീയം, സംഗീതം എന്നിവയുമായി അവ എത്രത്തോളം ചേർന്നു നിൽക്കുന്നുവെന്ന് പരിശോധിക്കും. തന്റെ സർഗ്ഗാത്മക സഞ്ചാരങ്ങൾ നിരവധി മാസങ്ങൾ നീണ്ടു നിൽക്കുന്നതാണെന്നും ബ്രെറ്റ് ബെയ്‌ലി പറഞ്ഞു. മൂന്നാലോക രാജ്യങ്ങളെ സാമ്രാജ്യത്വശക്തികൾ കോളനിവൽക്കരിച്ച് കൊള്ളയടിക്കുന്നു. അവിടങ്ങളിലെ ജനങ്ങൾ സ്വയരക്ഷയ്ക്കും തൊഴിലിനും വേണ്ടി തിരിച്ച് സാമ്രാജ്യത്വ രാജ്യങ്ങളിലേക്ക് തിരിച്ചു ഒഴുകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.കേപ് ടൗണിലെ നാടകപഠന ശേഷം 1994ൽ  ഇന്ത്യ സന്ദർശിച്ച അനുഭവവും ബ്രെറ്റ് ബെയ്‌ലി പങ്കുവെച്ചു. ഇന്ത്യയിലെ അനുഷ്ഠാന കലകളുമായി അന്ന് പരിചയപ്പെടാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. സാംസണിലെ അഭിനയം   രംഗാഭിനയത്തിൽ പുതിയ വാതിലുകൾ തുറന്നിട്ടെന്ന് സാംസണിലെ പ്രധാന അഭിനേതാക്കളായ മാർലോ മിമ്മാർ, തുകേല മക എന്നിവർ പറഞ്ഞു. ഷേക്സ്പിയറുടെ ഒഥല്ലോ ആണ് അടുത്ത നാടക പ്രമേയം. ഇതിലെ ഇയാഗോ എന്ന കഥാപാത്രത്തെ മാത്രം വെള്ളക്കാരനാക്കി ഒരു പരീക്ഷണ നാടകത്തിന് ഒരുങ്ങുകയാണ് ബ്രെറ്റ് ബെയ്‌ലി.



Author
Citizen Journalist

Fazna

No description...

You May Also Like