ധന്യ സനൽ കെ, ഐഐഎസ്,കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെയും ഓൾ ഇന്ത്യ റേഡിയോയുടെയും ഡയറക്ടറായി ചുമതലയേറ്റു
- Posted on August 20, 2025
- News
- By Goutham prakash
- 59 Views

സ്വന്തം ലേഖകൻ
ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ 2012 ബാച്ച് ഉദ്യോഗസ്ഥയായ ധന്യ സനൽ കെ, കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെയും ഓൾ ഇന്ത്യ റേഡിയോയുടെയും ഡയറക്ടറായി ചുമതലയേറ്റു.
ന്യൂഡൽഹിയിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ, ദൂരദർശൻ ന്യൂസ്, പബ്ലിക്കേഷൻസ് ഡിവിഷൻ എന്നിവയുൾപ്പെടെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വിവിധ മാധ്യമ യൂണിറ്റുകളിൽ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പിഐബി, പബ്ലിക്കേഷൻസ് ഡിവിഷൻ ഓഫീസുകളിലും Ms. സനൽ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്.
ആറ് വർഷത്തോളം തിരുവനന്തപുരത്ത് ഡിഫൻസ് പിആർഒ ആയി സേവനമനുഷ്ഠിച്ച Ms. ധന്യ സനൽ ഓഖി ചുഴലിക്കാറ്റ്, 2018, 2019 വർഷങ്ങളിലെ വെള്ളപ്പൊക്കം, തേനി കാട്ടുതീ തുടങ്ങിയ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ആശയവിനിമയം ഏകോപിപ്പിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചു.
പിഐബിയുടെയും ഓൾ ഇന്ത്യ റേഡിയോയുടേയും കൊച്ചി ഡയറക്ടറായി ചുമതലയേൽക്കുന്നതിന് മുമ്പ്, ന്യൂഡൽഹിയിൽ ജൽ ശക്തി, ടെക്സ്റ്റൈൽസ്, വാണിജ്യം & വ്യവസായം, ഷിപ്പിംഗ്, തുറമുഖങ്ങൾ & ജലപാതകൾ, റോഡ് ഗതാഗതം & ഹൈവേകൾ എന്നീ അഞ്ച് കേന്ദ്ര മന്ത്രാലയങ്ങളുടെ വക്താവായിരുന്നു ധന്യ സനൽ.