ചൂരല്‍മല ഉരുള്‍പൊട്ടല്‍: മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം
- Posted on August 15, 2024
- News
- By Varsha Giri
- 322 Views
വയനാട് വൈത്തിരി താലൂക്കിൽ വെള്ളരിമല വില്ലേജിലെ മേപ്പാടി
പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും വൈകല്യം
സംഭവിച്ചവര്‍ക്കും അധിക ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഉരുള്‍പ്പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക്
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള ധനസഹായമായ 4 ലക്ഷം രൂപയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപയും അനുവദിക്കും.
ഗുരുതരമായി പരിക്കേറ്റവര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള തുകയ്ക്ക് പുറമെ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. കണ്ണുകള്‍, കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നിലവില്‍ എസ്.ഡി.ആര്‍.എഫ് ല്‍ നിന്നും അനുവദനീയമായ തുകയ്ക്ക് പുറമേ 40 മുതല്‍ 60 ശതമാനം വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപയും 60 ശതമാനത്തിലധികം വൈകല്യമുണ്ടായവര്‍ക്ക് 75,000 രൂപ വീതവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച് ഉത്തരവായത്

