ബെവ്‌കോ വനിതാ ജീവനക്കാർ ക്കുള്ള സ്വയം സുരക്ഷ പ്രതിരോധ പരിശീലന പരിപാടി അഡ്വ : ജി. ബബിത ഉത്ഘാടനം ചെയ്തു.
- Posted on December 01, 2024
- News
- By Goutham prakash
- 372 Views
വയനാട് ജില്ലാ ജന മൈത്രി പോലീസ് ന്റെ
ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് ബിവറേജസ്
കോർപറേഷനിലെ വനിതാജീവനക്കാർക്കുള്ള
സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലന
പരിപാടി രാവിലെ 10 മണി മുതൽ കൽപ്പറ്റ
ഡീ പോൾ പബ്ലിക്സ്കൂളിൽ നടത്തി .
ബെവ്‌കോ ഔട്ട്ലെറ്റുകളിൽ ജോലിചെയ്യുന്ന
വനിതാ ജീവനക്കാർ നേരിടുന്ന
അതിക്രമങ്ങൾക്കെതിരെയുള്ള
സുരക്ഷയെമുൻനിർത്തി കേരള ബിവറേജസ്
കോർപ്പറേഷൻ ജനമൈത്രി പോലീസുമായി
ചേർന്ന് നൽകുന്ന പരിശീലനമാണിത്.
ജീവനക്കാർക്ക് അത്യാവശ്യഘട്ടത്തിൽ സ്വയം
രക്ഷയ്ക്ക് വേണ്ടി ഉപയോഗിക്കാവുന്ന സെൽഫ്
ഡിഫൻസ് പരിശീലനങ്ങളാണ് നൽകുന്നത്.
സബ് ഇൻസ്പെക്ടർ കെ. പി ശശിധരൻ
( അസി : നോഡൽ ഓഫീസർ, ജനമൈത്രി
പ്രൊജക്റ്റ്, കൽപ്പറ്റ ) സ്വാഗതംആശംസിച്ചു.
അഡ്വ : ജി ബബിത ( സ്പെഷ്യൽ പബ്ലിക്
പ്രോസക്യൂട്ടർ ) പ്രോഗ്രാം ഉത്ഘാടനം ചെയ്തു.
കെ. ടി ബിജു ( ഡിസ്ട്രിക്ട് ഓഡിറ്റ് മാനേജർ
കെ. എസ്. ബി. സി ) അദ്ധ്യക്ഷ സ്ഥാനം
വഹിച്ചു.
വയനാട് ജില്ലയിലെ വിവിധ ബെവ് കോ ഔട്ട്
ലേറ്റുകളിലെയും , വെയർ ഹൗസിലെയും
അറുപതോളം വനിതാ ജീവനക്കാർപ്രോഗാമിൽ
പങ്കെടുത്തു.
സിജോ വർഗീസ് ( കെ എസ് ബി സി വെയർ
ഹൗസ് കൽപ്പറ്റ ), ടീന ആന്റണി ( കെ എസ്
ബി സി, കൽപ്പറ്റ ) ആശംസകൾപറഞ്ഞു.
സ്മിത ( അസി: ഇൻസ്പെക്ടർ വനിതാ
സെൽ ) നന്ദി പറഞ്ഞു.
ഫൗസിയ ( സി. പി. ഓ, ബത്തേരി ), രേഷ്മ
( സിപി നൂൽപുഴ പോലീസ് സ്റ്റേഷൻ),
ജഷിത സി പി ഒ , അമ്പലവയൽ
പോലീസ്സ്റ്റേഷൻ) ക്ലാസുകൾക്ക് നേതൃത്വം.
പുഷ്പകുമാരി ( അസി : സബ് ഇൻസ്പെക്ടർ
വനിതാ സെൽ, കൽപ്പറ്റ),
വിജയകുമാരി( അസി സബ് ഇൻസ്പെക്ടർ
വനിതാസെൽ കൽപ്പറ്റ),
അനുമോൾ (സി പി ഒ, സഖീ ഷെൽട്ടർ
കൽപ്പറ്റ),ഷഹമ സി പി ഒ , സഖി ഷെൽട്ടർ)
കൽപ്പറ്റ പങ്കെടുത്തു.
