ജീവനെടുത്ത ക്രൂരത,യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു.
- Posted on March 18, 2025
- News
- By Goutham Krishna
- 76 Views

കൊല്ലം ഉളിയക്കോവിലിൽ യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ആണ് കൊല്ലപ്പെട്ടത്. കൊല്ലം ഫാത്തിമ മാതാ കോളജിലെ വിദ്യാർത്ഥിയാണ് ഫെബിന്‍. കാറിലെത്തിയ ആളാണ് ഫെബിനെ ആക്രമിച്ചത്. കാരണം വ്യക്തമല്ല. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഫെബിന്‍റെ അച്ഛനും കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയായ ഫെബിൻ ജോർജ് ഗോമസിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. നെഞ്ചിലാണ് ഫെബിന് കുത്തേറ്റത്. ഒന്നിലധികം കുത്തുകൾ ഫെബിന് നെഞ്ചിലേറ്റതായാണ് വിവരം. കുത്തേറ്റ ഫെബിൻ റോഡിലൂടെ ഓടുന്നതും പിന്നീട് അവശനായി വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഫെബിനും തേജസും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമല്ല.