സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ നിര്‍ണ്ണയ ക്യാമ്പും.
- Posted on December 07, 2022
- News
- By Goutham Krishna
- 359 Views

വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് ഹാള്‍, കല്‍പ്പറ്റ, 2022 ഡിസംബര്‍ 11ന് ഞായറാഴ്ച്ച 10am മുതല്‍ 2pm വരെ, മാന്യരെ, വയനാട് ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെയും mose മെഡിക്കല്‍ മിഷന്‍ കാര്യമ്പാടി കണ്ണാശുപത്രിയുടെയും ആരോഗ്യകേരളം വയനാട് ജില്ലാ അന്ധതാ നിവാരണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ കല്‍പ്പറ്റ ബൈപ്പാസ് ജംഗ്ഷനിലുള്ള വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫീസ് ഹാളില്‍ വെച്ച് 2022 ഡിസംബര്‍ 11ന് ഞായറാഴ്ച്ച 10am മുതല്‍ 2pm വരെ, സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ നിര്‍ണ്ണയ ക്യാമ്പും നടത്തുതാണ്.ആദ്യം പേര് രജിസ്റ്റര്‍ ചെയു 250 രോഗികളെ ക്യാമ്പില്‍ വെച്ച് കാര്യമ്പാടി കണ്ണാശുപത്രിയിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാരായ Dr. Rajsn Cyriac M.S, D.O.M.S, Dr. Joel Varghese M.B.B.S, M.O (ophthal) പരിശോധിക്കുതാണ്. തിമിരം ബാധിച്ച് കാഴ്ച്ച നഷ്ചപ്പെ, ചികിത്സിക്കാന്‍ മാര്‍ഗമില്ലാത്ത നിര്‍ധനരായ രോഗികള്‍ക്ക് ഇപ്പോള്‍ ഇരുപതിനായിരം രൂപയില്‍ ഏറെ ചിലവ് വരാവു ആധുനിക താക്കോല്‍ ദ്വാര തിമിര ശസ്ത്രക്രിയ തികച്ചും സൗജന്യമായി കാര്യമ്പാടി കണ്ണാശുപത്രിയില്‍ വെച്ച് നടത്തി ഇന്‍ട്രാ ഒക്കുലര്‍ ലെന്‍സ് കണ്ണിനുള്ളില്‍ നിക്ഷേപിച്ച് കാഴ്ച നല്‍കുതാണ്. ക്യാമ്പില്‍ പങ്കെടുക്കു ശസ്ത്രക്രിയ ആവിശ്യമുള്ള മറ്റുള്ളവര്‍ക്ക് ശസ്ത്രക്രിയ ഫീസില്‍ ഇളവുകളും നല്‍കുതാണ്. കൂടാതെ കണ്ണട ആവിശ്യമുള്ള എല്ലാവര്‍ക്കും ക്യാമ്പില്‍വെച്ച് ഇന്‍ഡ്യയിലെ പ്രമുഖ കമ്പനികളുടെ കണ്ണട ഫ്രെയിമുകള്‍ ഇഷ്ടാനുസരണം വളരെ കുറഞ്ഞ നിരക്കില്‍ തെരഞ്ഞെടുക്കാനും അവസരം ഉണ്ടായിരിക്കും. ഓര്‍ഡര്‍ ചെയുവര്‍ കണ്ണടയുടെ വില പൂര്‍ണ്ണമായോ, കുറഞ്ഞത് 200 രൂപ എങ്കിലുമോ അടച്ച് ക്യാഷ് രശീത് വാങ്ങി ബുക്കു ചെയ്യേണ്ടതാണ്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണമുള്ള ലെന്‍സ് ഫിറ്റു ചെയ്ത കണ്ണടകള്‍ 7 ദിവസത്തിനുള്ളില്‍ ക്യാമ്പു നട സ്ഥലത്തു വച്ചു തെ ബുക്കു ചെയ്തവര്‍ക്ക് വിതരണം ചെയ്യുതുമാണ്. ക്യാമ്പിനോട് അനുബന്ധിച്ച് അേ ദിവസം രാവിലെ 10 ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കേയംതൊടി നേത്രപരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്യുതാണ്.