ഫുട്ബോൾ കളി മികവിൽ നിന്നും പരുക്കൻ ആയി തിരുമ്പോൾ അതിൽ പലതും നഷ്ടമാകുന്നുവൊ?

എത്ര ആധുനിക ടെക്നോളജി ഉപയോഗിച്ചാൽ പോലും ചിലതൊക്കെ  അറിയാൻ കഴിഞ്ഞു എന്ന് വരില്ല

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ എത്തി. എന്നിട്ടും മനസ്സിലാകാത്തത് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ എന്തെ ഇതുവരെ കളി നിയന്ത്രണ ചട്ടങ്ങൾക്ക് അനുസൃതമായി റഫറിയിങ് വേണ്ട മാറ്റങ്ങൾ വരുത്താൻ തയ്യാറാകുന്നില്ല. ഇത് വെറും ഒരു ചോദ്യമല്ല. കളിയെ സ്നേഹിക്കുന്നവർ ഇന്ത്യൻ സൂപ്പർ ലീഗ് മാത്രമല്ല കാണുന്നത്. അവരിൽ പലരും നമ്മുടെ വിദേശ ക്ലബ്ലുകളുടെ ലോകോത്തര നിലവാരമുള്ള കളികൾ കാണുന്നവരാണ്. അവർ കാണുന്നത് കളിയുടെ നിലവാരവുമായി ഏതാണ്ട് അല്പമെങ്കിലും കളി നിലവാരത്തിൽ ISL എന്ന ഇന്ത്യൻ ലീഗ് എത്തിയൊ എന്ന് തന്നെ സംശയമാണ്.

കാരണം ഇവിടെ കളി നിലവാരം കൂടിയത് തന്നെ ISL  പോലൊരു ടൂർണമെന്റിലേക്ക് ചില വിദേശ താരങ്ങൾ അവരുടെ കളി നാളുകളിലെ നല്ല കാലം കഴിഞ്ഞ് വന്നത് കൊണ്ടും ആകാം. ഉദാഹരണത്തിന് ബ്രസീലയൻ താരം റോബോട്ടോ കാർലോസിനെ പോലെ ഒരാൾ മാത്രമല്ല, മറിച്ച് ഇറ്റാലിയൻ ഫുട്ബോളിലെ മികച്ച ഡിഫൻഡർ ആയ മാറ്റരസിയും ISL ടൂർണ്ണമെങ്കിൽ ചെന്നൈ FC യുടെ താരവും കളിക്കാരനുമായിരുന്നു.

മാറ്റരസിയെ കുറിച്ച് പറയുമ്പോൾ സിനദൽ സിദാൻ എന്ന ഫ്രഞ്ച് താരവുമായി ചേർത്ത് ഒരു ഫൗൾ കഥയെ കുറിച്ച് പറയേണ്ടിവരും. അതും ഒരു ലോകകപ്പ് ഫുട്ബോൾ ഫൈനലിലേക്ക് നമുക്ക് പോകേണ്ടി വരും. 2006 റോം ലോകകപ്പ് ഫൈനലിൽ ആണ് ലോകം ഇറ്റാലിയൻ  ഡിഫൻസ് താരം മാറ്റരസി തല കൊണ്ട് നെഞ്ചിൽ ഇടിച്ച് വീഴ്ത്തിയ രംഗം അരങ്ങേറിയത്. അന്ന്  ലോക കപ്പ് ഫൈനലിൽ  ഫ്രാൻസ് കടന്നതു തന്നെ സിനദൽ സിദാന്റെ മികവു കൊണ്ടായിരുന്നു.

പ്രസ്തുത ഫൈനലിൽ ഏഴാം മിനിറ്റിൽ തന്നെ ഇറ്റലിക്ക് എതിരെ സിദാൻ നേടിയ  വളരെ മനോഹരമായ ഒരു പെനാൽറ്റി ഗോളിലൂടെ ഫ്രാൻസ് മുന്നിട്ട് നിൽക്കുമ്പോഴാണ് ഇറ്റാലിയൻ ഡിഫൻസിൽ മാറ്റരസി വീണു കിടക്കുന്നത് കാണുന്നത്. എന്നാൽ ആദ്യം കളി നിയന്ത്രിച്ച റഫറി ആ രംഗം ആദ്യം കണ്ടിരുന്നില്ല. പിന്നീട് ആ രംഗങ്ങൾ വീണ്ടും റീപ്ലെ ചെയ്തും ലൈൻമാൻമാരും കളി നിയന്ത്രിച്ച അമ്പയറും മറ്റും ചേർന്നാണ് സിനദൽ സിദാന് എതിരെ വളരെ കടുത്ത തീരുമാനത്തിലേക്ക് പോയത്.

അന്ന് ശരിക്കും ആ ലോകകപ്പ് വേദി ഞെട്ടി തരിക്കുകയായിരുന്നു. ഒന്ന് സിദാന്റെ കരിയറിലെ അവസാന ലോകകപ്പ്. സിദാൻ എന്ന മധ്യനിര താരത്തിന്റെ മികവിൽ തന്നെയാണ് ടീം ഫൈനൽ വരെ എത്തിയതും. ശരിക്കും പറഞ്ഞാൽ ആരാധകർക്കും വിമർശകർക്കും ശരിക്കും എന്ത് പറയണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥ. ഫ്രഞ്ച് താരം വെറുതെ ഇറ്റലി താരത്തെ തല്ലിയതല്ലാ. മറിച്ച്  കളിക്കാർ തമ്മിൽ മന:പൂർവ്വം അല്ലാതെയോ ചില പരുക്കൻ അടവുകൾ കാട്ടാറുണ്ട്.അതിൽ ഒന്ന് മാത്രമെന്നും നമ്മുക്ക് സിദാന്റെ വിഷയത്തെ പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയില്ല.

ഇതെല്ലാം പറയുന്നത് എത്ര മികച്ച കളിക്കാരനാണ് എങ്കിലും കളിക്കളത്തിലെ പരുക്കൻ അടവുകൾ കൂടി അറിഞ്ഞ് കൊണ്ടും,  അല്ലെങ്കിൽ മേൽ പറഞ്ഞ സിദാൻ എന്ന ലോകോത്തര താരത്തിന് സംഭവിച്ചത് നാം ഓർത്തുകൊണ്ടും കളിക്കുന്നത് നല്ലതാണ്. ഇതിൽ ചിലത് കളി കളത്തിൽ റഫറിയെ കടത്തിവെട്ടിയുള്ള ചില അഭിനയങ്ങൾ വരെ ആകാം. എത്ര ആധുനിക ടെക്നോളജി ഉപയോഗിച്ചാൽ പോലും ചിലതൊക്കെ  അറിയാൻ കഴിഞ്ഞു എന്ന് വരില്ല. അങ്ങനെ പറഞ്ഞ് വരുമ്പോൾ അതിൽ മറഡോണയുടെ ദൈവത്തിന്റെ ഗോൾ വരെയുണ്ട് .


Author
No Image
Journalist

Dency Dominic

No description...

You May Also Like