ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്ന് വീണ് നാല് പേര്‍ക്ക് ദാരുണാന്ത്യം.

ഡല്‍ഹി : ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം. പത്ത് പേരെ രക്ഷപ്പെടുത്തി.


പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു. ഇന്ന് പലർച്ചെ 2:30 നും മൂന്ന് മണിക്കും ഇടയിലാണ് അപകടം നടന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ പത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.


അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഡല്‍ഹി പൊലീസ് പറയുന്നതനുസരിച്ച്‌, ഇതുവരെ 18 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like