ഇന്നോവ ക്രിസ്റ്റയുടെ പുതിയ മോഡൽ പുറത്തിറങ്ങി
- Posted on February 06, 2023
- News
- By Goutham prakash
- 424 Views
ഡൽഹി : വാഹന പ്രേമികൾ ഏറെ നാളായി കാത്തിരുന്ന ഇന്നോവ ക്രിസ്റ്റ പുതിയ മോഡൽ പുറത്തിറങ്ങി. മെച്ചപ്പെട്ട ഡിസൈനും, പ്രത്യേക സുരക്ഷയും ഒരുക്കിയാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്. അമ്പതിനായിരം രൂപയ്ക്ക് മോഡൽ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ മാധ്യമങ്ങളോട് അറിയിച്ചു. മെച്ചപ്പെട്ട സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 7 എസ് ആർ എസ് എയർബാഗുകൾ, ഫ്രണ്ടാർ പാർക്കിംഗ് സെന്ററുകൾ, വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ ആൻഡ് ബ്രോക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ ബ്രേക്ക് അസിസ്റ്റന്റ് മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റ്, ഹെഡ് റസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..
പ്രത്യേക ലേഖിക
