ഇടുക്കിയിൽ ജല വീമാനം പറന്നിറങ്ങി.
- Posted on November 12, 2024
- News
- By Goutham prakash
- 254 Views
സി.ഡി. സുനീഷ്.
ഇടുക്കി ജില്ലയുടെ ചരിത്രത്തിൽ ആദ്യമായി ജലവിമാനം ഇറങ്ങി. കെഎസ്ഇബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് രാവിലെ 11 മണിയോടുകൂടി ജലവിമാനം ഇറങ്ങിയത് .
ദേവികുളം എംഎൽഎ എ രാജ, കെഎസ്ഇബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ എന്നിവർ അടങ്ങിയ സംഘത്തെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും, ഉടുമ്പൻചോല എംഎൽഎയും മുൻ വൈദ്യുതി മന്ത്രിയുമായ എംഎം മണിയും ചേർന്ന് സ്വീകരിച്ചു.
ടൂറിസം രംഗത്ത് ഇടുക്കിക്ക് വലിയ പ്രതീക്ഷയാണ് സീപ്ലെയിൻ നൽകുന്നത് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.
മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ട് എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള സീപ്ലെയിനുകൾ ഇറക്കണം എന്ന് എം എം മണി അഭിപ്രായപ്പെട്ടു.
കനേഡിയൻ പൗരന്മാരായ ഡാനിയൽ മോണ്ട്ഗോമറി, റോഡ്ഗർ ബ്രിൻഡ്ജർ എന്നിവർ ആയിരുന്നു വിമാനത്തിന്റെ പൈലറ്റുമാർ. യോഗേഷ് ഗാർഗ്, സന്ദീപ് ദാസ്, സൈദ് കംറാൻ ഹുസൈൻ, മോഹൻ സിംഗ് എന്നിവരായിരുന്നു ക്രൂ അംഗങ്ങൾ.
11.45ന് കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ച ജലവിമാനത്തിൽ മന്ത്രി റോഷി അഗസ്റ്റിനും യാത്ര തിരിച്ചു.

