സംസ്ഥാനത്തെ മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ മികച്ച വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡുകൾ  പ്രഖ്യാപിച്ചു. 

ഓട്ടോമൊബൈൽ ,നിർമ്മാണം,ഫിനാൻസ്, ആശുപത്രി,  ഹോട്ടൽ & റസ്റ്റാറണ്ട് ,ഇൻഷുറൻസ്,  ഐ.റ്റി, ജുവല്ലറി, സെക്യൂരിറ്റി സ്ഥാപനങ്ങൾ ,മെഡിക്കൽ ലാബ്,സ്റ്റാർ ഹോട്ടൽ & റിസോർട്ട് ,സൂപ്പർ മാർക്കറ്റുകൾ, ടെക്‌സ്‌റ്റൈൽ ഷോപ്പുകൾ എന്നിങ്ങനെ 13 മേഖലകളിലെ മികച്ച സ്ഥാപനങ്ങൾക്കാണ്  ഇത്തവണ മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ് ലഭിച്ചത്.


ടാറ്റ പ്രൊജക്ട് ലിമിറ്റഡ്, തിരുവനന്തപുരം(നിർമ്മാണ മേഖല),അർത്ഥ ഫൈനാൻഷ്യൽ സർവീസസ് കോഴിക്കോട്

(ധനകാര്യം),കിംസ് ഹെൽത്ത് കെയർ മാനേജ്‌മെമെന്റ് ലിമിറ്റഡ്   തിരുവനന്തപുരം

   (ആശുപത്രി ),ഹോട്ടൽ അബാദ് എറണാകുളം  (ഹോട്ടൽ),സ്റ്റാർ ഹെൽത്ത് ആന്റ് അലെഡ് ഇൻഷൂറൻസ് കമ്പനി ലിമിറ്റഡ് 

തിരുവനന്തപുരം(ഇൻഷുറൻസ്),

   എസ് ബി സോൾ ഡിജിറ്റൽ പ്രൈ. ലിമിറ്റഡ് എറണാകുളം

(ഐ.ടി.),

ആലുക്കാസ് ജുവലറി കോഴിക്കോട് 

(ജുവലറി),ഡോ. ഗിരിജാസ് ഡയഗ്നോസ്റ്റിക് ലാബ് ആന്റ് സ്‌കാൻസ് ലിമിറ്റഡ് തിരുവനന്തപുരം

 (മെഡിക്കൽ ലാബ് / എക്‌സ്‌റേ / സ്‌കാനിംഗ് സെന്റർ ) 

കേരള എക്‌സ് സർവ്വീസ് മെൻ വെൽഫെയർ അസോസിയേഷൻ  എറണാകുളം

(സെക്യൂരിറ്റി)

ക്രൗൺ പ്ലാസ എറണാകുളം

(സ്റ്റാർ ഹോട്ടലുകളും റിസോർട്ടുകളും) 

 ആഷിസ് സൂപ്പർ മെർകാട്ടോ എറണാകുളം

(സൂപ്പർ മാർക്കറ്റ്) 


മേഖല  

ഇടപ്പറമ്പിൽ ടെക്സ്റ്റയിൽസ്്  കോട്ടയം

(ടെക്സ്റ്റയിൽ ) എന്നീ സ്ഥാപനങ്ങൾ അതത്  മേഖലകളിലെ മികച്ച സ്ഥാപനങ്ങളായി മുഖ്യമന്ത്രിയുടെ അവാർഡിന് അർഹരായി.  

സംസ്ഥാനത്ത് മെച്ചപ്പെട്ട തൊഴിലിട സംസ്‌കാരം സൃഷ്ടിക്കുന്നതോടൊപ്പം മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദ തൊഴിലിടാന്തരീക്ഷം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് നടപ്പിലാക്കുന്ന ഗ്രേഡിംഗ് പദ്ധതിയുടെ ഭാഗമായാണ് മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി ആദരിക്കുന്നത് രാജ്യത്ത് മികച്ച തൊഴിലിടങ്ങളെ കണ്ടെത്തി ആദരിക്കുന്ന ആദ്യ സംസ്ഥാനം കേരളമാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.  

മികച്ച തൊഴിൽ ദാതാവ്,സംതൃപ്തരായ തൊഴിലാളികൾ, മികവുറ്റ തൊഴിൽ അന്തരീക്ഷം, തൊഴിൽ നൈപുണ്യ വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദം, തൊഴിലാളികളുടെ ക്ഷേമം, തൊഴിലിടത്തിലെ സുരക്ഷ, തൊഴിൽ നിയമങ്ങളുടെപാലനം എന്നിങ്ങിനെയുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയിട്ടാണ് വിജയികളെ കണ്ടെത്തുക. ഓൺലൈനായി ലഭിക്കുന്ന അപേക്ഷകളിൽ എ എൽ ഒമാരുടെ നേരിട്ടുള്ള സ്ഥലപരിശോധനയടക്കും ജില്ലാതല- സംസ്ഥാന കമ്മിറ്റികളുടെ വിവിധ തലങ്ങളിലുള്ള സൂക്ഷ്മപരിശോധനകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക.  ഇത്തവണ 2472 അപക്ഷകളാണ് ലഭിചതെന്നും മന്ത്രി അറിയിച്ചു.

വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ  നാളെ(29.03.2025) രാവിലെ 11 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്യും. ആന്റണി രാജു എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ  തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ മുഖ്യതിഥി ആയിരിക്കും. തൊഴിലും നൈപുണ്യവും സെക്രട്ടറി ഡോ വാസുകി, ലേബർ കമ്മിഷണർ സഫ്ന നസറുദ്ദീൻ,

എളമരം കരീം (ജനസെക്രട്ടറി സി ഐ ടി യു ), ആർ ചന്ദ്ര ശേഖരൻ ( പ്രസിഡന്റ്‌ ഐ എൻ ടി യു സി), കെ പി രാജേന്ദ്രൻ ( ജന സെക്രട്ടറി  എ ഐ ടി യു സി),ശിവജി സുദർശൻ ( പ്രസിഡണ്ട്‌ ബി എം എസ്) രാജു അപ്സര (കേരള വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്‌) മധു ദാമോദരൻ (കോൺഫെഡറഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി) പി ഡി മനോജ്‌ കുമാർ  കേരള മാർച്ചന്റ്സ് ചേമ്പർ ഓഫ് കോമേഴ്‌സ്, തൊഴിലാളി തൊഴിലുടമാ പ്രതിനിധികൾ മറ്റ്

   ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

വിജയികളെ പ്രഖാപിക്കുന്നതിനായി പി ആർ ചേ മ്പറിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ   തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി ഡോ കെ വാസുകി, ലേബർ കമ്മിഷണർ  സഫ്ന നസറുദ്ദീൻ  തുടങ്ങിയവർ പങ്കെടുത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like