കുസാറ്റ്: ഷിപ്പ് ടെക്നോളജി ഡിപ്പാർട്ട്മെൻറിൻറെ സുർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കൊച്ചി:


 കൊച്ചി ശാസ്ത്ര സാങ്കേതികസർവകലാശാലയിൽ  ആയിരക്കണക്കിന് പ്രഗൽഭരായ എൻജിനീയർമാരെ വാർത്തെടുത്ത ഷിപ്പ് ടെക്നോളജി ഡിപ്പാർട്ട്മെൻറ് കപ്പൽ സാങ്കേതികവിദ്യ പഠനരംഗത്ത് 50 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് കുസാറ്റിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ഡിസംബർ 21നു രാവിലെ 9ന് കുസാറ്റ് സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങ് സർവകലാശാല  വൈസ് ചാൻസലർ  പ്രൊഫസർ ഡോ എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു.


“കുസാറ്റ് കേരളത്തിലെ ഒന്നാം നമ്പർ സർവ്വകലാശാലയായി പ്രാഖ്യാപിച്ച പശ്ചാത്തലത്തിൽ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത് ഷിപ്പ് ടെക്‌നോളജി ഡിപ്പാർട്ട്‌മെൻറിൻറെ സംഭാവന കൂടിയാണ്.  പൂർവവിദ്യാർത്ഥികൾ ഷിപ്പ് ടെക്‌നോളജി ഡിപ്പാർട്ട്‌മെൻറിലെ ഐടിപികളുമായി നിരന്തരം സംവദിക്കുകയും സഹകരിക്കുകയും ചെയ്യുന്നു എന്നത് ഈ വകുപ്പിനറെ മികവിന് മാറ്റുകൂട്ടുന്നു.“ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.


 


സുവർണ ജൂബിലിയുടെ ഭാഗമായി ഡിപ്പാർട്ട്മെൻറിലെ വിദ്യാർത്ഥി കൂട്ടായ്മയായ സൊസൈറ്റി ഓഫ് നേവൽ ആർക്കിടെക്ചർ സ്റ്റുഡൻസിൻറെ വാർഷിക സാങ്കേതിക ജേർണൽ ആയ ഷിപ്പ്സ്ടെക്നിക് സുവർണ ജൂബിലി പതിപ്പ് കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൻറെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു. എസ്. നായർ പ്രകാശനം ചെയ്തു.


 


എപിജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല വിസി യും, കുസാറ്റിലെ ഷിപ്പ് ടെക്നോളജി വകുപ്പിലെ പ്രൊഫസറുമായ ഡോ കെ ശിവപ്രസാദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, വകുപ്പ് മേധാവി ഡോ സതീഷ് ബാബു പി കെ അധ്യക്ഷതയും അർപ്പിച്ചു. ചടങ്ങിൻറെ മുഖ്യാതിഥി ജി.റ്റി.ആർ ക്യാമ്പ്ബെൽ മാറൈൻ കൺസൾട്ടന്റ്സ് എൽടിഡി, ബഹാമാസ്, സ്മാർട്ട് എൻജിനീയറിംഗ് & ഡെസൈൻ സൊല്യൂഷൻസ് എൽടിഡി കൊച്ചി


എന്നിവയുടെ പ്രസിഡൻറും സിഇഒ മായ ആന്റണി പ്രിൻസ്, കുസാറ്റ് രജിസ്ട്രാർ പ്രൊഫസർ ഡോ എ യു അരുൺ, ഫിൻലൻറിലെ എൻഎപിഎ യുടെ ചെയർമാനും, ദുബായിലെ ലീല ഗ്ലോബലിൻറെ ചീഫ് മാരിടൈം സ്‌ട്രാറ്റജി & ഇന്നോവേഷൻ ഓഫീസറും,


ഡോസ്റ്റസിൻറെ പ്രസിഡൻറുമായ ഡോ. അബ്ദുൾ റഹീം, ഷിപ്പ് ടെക്നോളജി വകുപ്പിലെ പ്രൊഫസർ ഡോ എ. മതിയഴഗൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like