ഐക്ക ട്രേഡ് എക്സ്പോ ലോഗോ പ്രകാശനം ചെയ്തു
- Posted on March 20, 2023
- News
- By Goutham prakash
- 220 Views
കൽപ്പറ്റ: ഏപ്രിൽ 26- മുതൽ കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന ട്രേഡ് എക്സ്പോയുടെ ലോഗോ പ്രകാശനം ചെയ്തു. കലക്ടറുടെ ചേമ്പറിൽ വയനാട് ജില്ലാ കലക്ടർ ഡോ.രേണു രാജ് പ്രകാശനം നിർവ്വഹിച്ചു. ഇൻ്റീരിയർ എക്സ്റ്റീരിയർ കൺസൾട്ടൻ്റസ് ആൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഐക്കയുടെ നേതൃത്വത്തിൽ ഏപ്രിൽ 26 - മുതൽ 30 വരെ കൽപ്പറ്റ ഫ്ളവർഷോ ഗ്രൗണ്ടിലാണ് ട്രേഡ് എക്സ്പോ നടക്കുന്നത്. ലോഗോ പ്രകാശന ചടങ്ങിൽ ഐക്ക പ്രസിഡണ്ട് മുനീർ ആച്ചിക്കുളം ,, വൈസ് പ്രസിഡണ്ട് ജിൻസ് ഫാൻ്റസി, രക്ഷാധികാരി പി.കെ. സുരേഷ്, സെക്രട്ടറി ജുബിൻ ജോസ്, ചെയർമാൻ കെ.പി. ഷമീൽ, ട്രഷറർ ഷമേജ് സുരേന്ദ്രൻ, , ജോയിൻ്റ് സെക്രട്ടറി നിഷാദ്, പ്രേംജിത്ത്, അഷ്ക്കർ, റഷീദ്, ജിൻസ്, റെജിനാസ് എന്നിവർ പങ്കെടുത്തു..
