ത്രിപുരയിൽ വോട്ടെടുപ്പ് കനത്ത സുരക്ഷാ സന്നാ ഹങ്ങളോടെ വോട്ടെടുപ്പ് നടക്കുന്നു
- Posted on February 16, 2023
- News
- By Goutham prakash
- 276 Views
ഡൽഹി : ത്രിപുരയില്‍ 60 അംഗ നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 28 ലക്ഷത്തോളം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. വൈകീട്ട് നാലിന് അവസാനിക്കുന്ന വോട്ടിങ്ങിനായി 3,337 പോളിംഗ് സ്‌റ്റേഷനുകള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. അധികാരം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. എന്നാല്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടി ഭരണം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സി.പി.ഐ.എം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷാവലയത്തിലാണ് സംസ്ഥാനം. അയല്‍ സംസ്ഥാനങ്ങളായ അസമിലേക്കും മിസോറാമിലേക്കുമുള്ള അതിര്‍ത്തികള്‍ കഴിഞ്ഞദിവസം അടച്ചിരുന്നു. ആകെ പോളിംഗ് സ്‌റ്റേഷനുകളില്‍ 1128 എണ്ണം പ്രശ്‌നബാധിതമായും 240 എണ്ണം അതീവ പ്രശ്‌നബാധിതമായും പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
പ്രത്യേക ലേഖിക
