വന്യമൃഗശല്യം: നഷ്ടപരിഹാരമായി വയനാടിന് ഒരു കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി.

കൽപ്പറ്റ: വന്യമൃഗങ്ങളുടെ ആക്രമണങൾക്കിരയായവർക്ക്  നഷ്ടപരിഹാരം നൽകുന്നതിന് വയനാടിന് ഒരു കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി എ. കെ. ശശീന്ദ്രൻ. വയനാട്ടിൽ രൂക്ഷമായ വന്യമൃഗശല്യം പ്രതിരോധിക്കാൻ സ്വീകരിക്കുന്ന നടപടികൾ വിലയിരുത്താൻ കലക്ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത് നേരിട്ട് വിലയിരൂത്താൻ മന്ത്രി ഉച്ചകഴിഞ്ഞ് മുത്തങ്ങ സന്ദർശിക്കും. ഇപ്പോൾ അനുവദിച്ച ഒരു കോടി രൂപ ഗുണഭോക്താക്കൾക്ക്  രണ്ട് ദിവസത്തിനകം വിതരണം ചെയ്യും.  കൂടുതൽ തുക അനുവദിക്കുന്നതിന് ധനവകുപ്പിനോട് അനുവദിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. 150 പേരടങ്ങുന്ന ദൗത്യസംഘമാണ് ബത്തേരിയിൽ ആനയെ മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമിക്കുന്നത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വിദഗ്ധരും സംഘത്തിലുണ്ട്'. ജനങ്ങൾ കൂട്ടം കൂടി നിന്ന് കാഴ്ചക്കാരാകാതെ ദൗത്യസംഘത്തോട് സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. വയനാട്  കലക്ട്രേറ്റിലാണ്  വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം നടന്നത്.. റവന്യു, പോലീസ്, വനം,വകുപ്പുകളിലെ ഉദ്യോഗസ്ഥരും  ജനപ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുത്തത്.


Author
Citizen Journalist

Goutham Krishna

No description...

You May Also Like