പ്രകൃതി കൃഷിയിൽ തേയില നുള്ളുകൾ വിരിയിച്ച് കുമാരേട്ടൻ.

രാസകൃഷിയിൽ മാത്രമേ തേയില കൃഷി സാധ്യമാകൂ എന്ന മിത്തിനെ പൊളിച്ചെഴുതിയ പ്രകൃതി തേയില തോട്ടമൊരുക്കി ആഗോള ശ്രദ്ധ നേടിയിരിക്കയാണ് കുമാരേട്ടന്റെ തേയില തോട്ടം. വയനാട് അതിർത്തിയോട് ചേർന്ന നീലഗിരി പ്രവിശ്യയിലെ മാങ്ങോട് കുമാരേട്ടന്റെ പത്തേക്കർ തോട്ടത്തിൽ എട്ടേക്കറിൽ തേയിലയും, രണ്ടേക്കറിൽ കവുങ്ങും തെങ്ങും സുഗന്ധ വ്യജ്ഞനങ്ങളും പഴവർഗ്ഗങ്ങളും വിളയുന്നത്. പന്ത്രണ്ട് വർഷം മുമ്പ് സുഭാഷ് പലേക്കറുടെ ചെലവില്ലാ കൃഷിയുടെ പാഠങ്ങൾ പ്രായോഗീക തലത്തിൽ മണ്ണിൽ പ്രാവർത്തികമാക്കി തേയില ഉദ്പ്പാദിപ്പിച്ച് അവ മൈക്രോ ഫാക്ടറി സ്ഥാപിച്ച് മൂല്യവർദ്ധനവാക്കി ലോക ശ്രദ്ധ നേടി. പ്രകൃതി കൃഷി പരിശീലനത്തിൽ പ്രചോദനം ഉൽക്കൊണ്ട് ഒരു ചട്ടിയിൽ സംസ്കരണം തുടങ്ങി, ഇപ്പോൾ 30 ലക്ഷം രൂപ മൂലധനത്തിൽ രാജ്യത്തെ പ്രഥമ തേയില സംസ്കരണ സംവിധാനമാക്കി മാറ്റി. തന്റെ തോട്ടത്തിനോട് ചേർന്ന് ഒരുക്കിയിരിക്കുന്നത്. കൃഷിയിലെ 40 വർഷത്തെ അനുഭവവും 12 വർഷത്തെ പ്രകൃതി കൃഷിയിലെ അനുഭവവും ഈ അറുപത്തിമൂന്നുകാരന്റെ തോട്ടത്തിൽ നല്ല കരുത്തോടെ വിളയുന്നത് കാണാം. പത്ത് നാടൻ പശുക്കളുടെ ചാണകവും മൂത്രവും ഉപയാഗ പ്പെടുത്തിയുണ്ടാക്കുന്ന ജീവാമൃതമാണ് ഈ തോട്ടത്തിലെ പ്രധാന ജൈവ വളം. പശും പാൽ നെയ്യാക്കി ബാക്കി വരുന്ന തൈരാണ് തോട്ടത്തിൽ കീട പ്രതിരോധത്തിനുപയോഗിക്കുന്നത് രാസ കീടനാശിനിയിൽ പോലും അകന്ന് പോകാത്ത സ്പൈഡർ പോലുള്ള കീടങ്ങൾ ഇതു യോഗി ച്ചപ്പോൾ അകന്ന് പോയെന്ന് കുമാരേട്ടൻ വ്യക്തമാക്കി. മണ്ണിന്റെ ജലാംശവും ഊഷ്മളതയും ഉർവ്വരമാക്കിയാൽ എല്ലാ വിളകളും പ്രത്യേകം പ്രത്യേകം പരിചരണം ഇല്ലാതെ വിളയുമന്ന് കുമാരേട്ടൻ പറഞ്ഞു. പശ്ചിമഘട്ട മല നിരകളുടെ ഹരിത പറുദീസയായ നീലഗിരി മലനിരകളിൽ 1832 ലാണ് ബ്രിട്ടീഷുകാരനായ ഡോക്ടർ ക്രിസ്റ്റി ചൈനയിൽ നിന്നും തേയില നട്ട് പരീക്ഷിച്ചത്. പരീക്ഷണം വിജയം കണ്ടതോടെ കോത്തഗിരിയിലെ പ്രഥമ തോട്ടമൊരുക്കി. 185 വർഷങ്ങളുടെ തേയില ചരിത്രത്തിൽ ബ്രിട്ടീഷ്കാർക്കായി മാത്രം തേയില തോട്ടങ്ങൾ ഉണ്ടാക്കാൻ ഉള്ള അധികാരം. സ്വാതന്ത്ര്യാനന്തരം 47 കൾക്ക് ശേഷം ഇന്ത്യൻ കമ്പനികൾക്കും തേയില തോട്ടമുണ്ടാക്കാൻ ഉള്ള അവകാശം കിട്ടി. 1970കൾക്ക് ചെറുകിട നാമ മാത്ര കർഷകരും തേയില കൃഷി തുടങ്ങി. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി നേരിട്ടാണ് വിപണനം. എം.ബി. എ ബിരുദ ധാരിയായ മകൻ ധനേഷിന്റെ വിദേശത്തെ അന്തരാഷ്ട്ര വിപണിയുടെ എല്ലാ തന്ത്രങ്ങളും സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമും ഉപയോഗപ്പെടുത്തിയാണ് വിപണി കണ്ടെത്തുന്നത്. ടീ ബോർഡിന്റേയും ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റിന്റേയും കൃഷി വകുപ്പ് അടക്കമുള്ള വിവിധ സർക്കാർ ഏജൻസികളുടേയും പൂർണ്ണ പിന്തുണ പി.കെ. നാച്ചർ ഫാമിനുണ്ട്. മാസത്തിൽ ശരാശരി അഞ്ഞൂറ് കിലോ തേയില ഉദ്പ്പാദിപ്പിക്കുന്ന ഈ ഫാമിൽ നിന്നും പി.കെ. ഗ്രീൻ ടീ, പി.കെ. ഓർത്തഡോക്സ് ടീ, പി.കെ. ബ്രോക്കൺ ടീ, ടീ ബാഗ് എന്നീ നാല് ബ്രാന്റുകളാണിറങ്ങുന്നത്, ടീ ബോർഡിന്റേയും ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റിന്റേയും അംഗീകൃത വില പ്രകാരം 30000. 00 രൂപക്ക് തേയില വില്ക്കാമെങ്കിലും 3500. 00 രൂപക്കാണ് പ്രകൃതി കൃഷിതോട്ടത്തിലെ ചായ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പലരും വില്ക്കുന്നത് എന്നാൽ പി.കെ. നേച്ചർ ഫാമിലെ വില 2200.00 രൂപയാണ്. കുടുംബത്തിലെ എല്ലാവരും ചേർന്ന് എല്ലാ പ്രവർത്തികളിലും സജീവമായി ഇടപെടുന്നത് ഏറെ ആഹ്ലാദം തരുന്നുവെന്ന് കുമാരേട്ടൻ നിറ ചിരിയോടെ പറഞ്ഞു, ജലസുരക്ഷക്ക് കുളങ്ങളും ജലസേചനത്തിന് സൂരോർജവും ഇവിടെ ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്. എം.ബി. എ ബിരുദധാരിയായ മകൻ ധനേഷ്, ഭാര്യ ഇന്ദിര, മരുമകൾ സൗമ്യ എന്നിവരുടെ സജീവ സാന്നിദ്ധ്യം കൃഷി ഒരു ജീവ സംസ്കാരത്തിന്റെ ഭാഗം കൂടിയാണെന്ന് അടിവരയിടുന്നു.
സി.ഡി. സുനീഷ്