ബഫർസോൺ വിഷയത്തിൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ജനങ്ങൾ മുത്തങ്ങ വന്യ ജീവി സങ്കേതത്തിലെ വിനോദസഞ്ചാര കേന്ദ്രം ഉപരോധിക്കുന്നു.
- Posted on January 07, 2023
- News
- By Goutham Krishna
- 251 Views

ബത്തേരി : വടക്കനാട്, നൂൽപുഴ കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലാണ് രാവിലെ മുതൽ മുത്തങ്ങ വന്യജീവി സങ്കേതം ഉപരോധിക്കുന്നത്. ബഫർസോൺ മാപ്പിൽ കൃത്യത വരുത്തുക, സൈറ്റ് മാപ്പ് ആപ്പ് സുതാര്യമാക്കുക, ബഫർസോൺ സീറോ പോയന്റിൽ നിലനിർത്തുക, വന്യമൃഗ ശല്യം പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധ സമരം. വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക്. സഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല.കാനന സവാരിക്ക് എത്തിയവർ തിരിച്ചു പോകുകയാണ്.