ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം
- Posted on April 27, 2023
- News
- By Goutham Krishna
- 252 Views

നാടിനെ നടുക്കിയ തീപിടിത്തത്തിന് പിന്നാലെ വീണ്ടും ബ്രഹ്മപുരം ഡംപ് യാർഡിൽ തീപിടിത്തം. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് യാർഡിന്റെ പടിഞ്ഞാറു ഭാഗത്ത് തീപിടുത്തമുണ്ടായത്. പത്തു നിമിഷത്തിനുള്ളിൽ തീ അണച്ചു. കഴിഞ്ഞ മാസം ഉണ്ടായ തീപിടിത്തത്തെ തുടർന്ന് പ്ലാസ്റ്റിക് വെയിസ്റ്റുകൾ യാർഡിലേക് കൊണ്ടുപോകാറില്ല. വേസ്റ്റ് കുപ്പികൾ അടുക്കിവെച്ചിരിക്കുന്ന ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. ഈ ഭാഗത്ത് നിരന്തരം തീപിടിക്കുന്നതായും റിപ്പോർട്ട് ചെയ്തു. ഇപ്പോൾ യാർഡിൽ സ്ഥിരമായി രണ്ട ഫയർ എൻജിനുകൾ ഉണ്ടെങ്കിലും ഉച്ചയ്ക്ക് തീപിടിച്ചപ്പോൾ ഊക്കൻ തന്നെ രണ്ട ഫയർ എൻജിനുകൾ കൂടെ തീ അണയ്ക്കാൻ വരികയുണ്ടായി.