ബീറ്റ്റൂട്ടിലെ ആരോഗ്യ പോഷക ഗുണങ്ങൾ.





ബീറ്റ്റൂട്ടില്‍ നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍ സഹായിക്കുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ശരീരത്തിലെ നൈട്രിക് ഓക്സൈഡായി മാറുന്ന നൈട്രേറ്റുകളില്‍ ഉയര്‍ന്ന അളവില്‍ ബീറ്റ്റൂട്ട് സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ദം ഗണ്യമായി കുറയ്ക്കും. ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. 100 ഗ്രാം വേവിച്ച ബീറ്റ്റൂട്ടില്‍ 44 കലോറി, 1.7 ഗ്രാം പ്രോട്ടീന്‍, 0.2 ഗ്രാം കൊഴുപ്പ്, 2 ഗ്രാം ഫൈബര്‍ എന്നിവ അടങ്ങിയിരിക്കുന്നു. കലോറി കുറഞ്ഞ പച്ചക്കറി ആയത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാന്‍ മികച്ചതാണ് ബീറ്റ്റൂട്ട്. ദഹനത്തിനും കരളിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന നാരുകള്‍ ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് ദിവസം മുഴുവന്‍ സ്ഥിരമായ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കുന്നു. പ്രായത്തിനനുസരിച്ച് മാനസികവും വൈജ്ഞാനികവുമായ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായും കുറയുന്നു. ഇത് ഡിമെന്‍ഷ്യ പോലുള്ള ന്യൂറോ ഡിജനറേറ്റീവ് ഡിസോര്‍ഡറുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കും. ബീറ്റ്റൂട്ടിലെ നൈട്രേറ്റുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ബീറ്റ്‌റൂട്ടിന് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാനും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും കഴിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ക്ക് ബീറ്റ്റൂട്ട് ജ്യൂസ് കൊടുക്കുന്നത് ബുദ്ധിവളര്‍ച്ചയ്ക്ക് മികച്ചതായി വിദഗ്ധര്‍ പറയുന്നു. ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. ബീറ്റ്റൂട്ട് ക്യാന്‍സര്‍ രൂപീകരണത്തെ തടയുകയും ക്യാന്‍സര്‍ വികസനത്തെ ചെറുക്കാന്‍ സഹായിക്കുന്ന രോഗപ്രതിരോധ കോശങ്ങളുടെയും ശരീര എന്‍സൈമുകളുടെയും ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതായി വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു





സി.ഡി. സുനീഷ്



Author

Varsha Giri

No description...

You May Also Like