അമീബിക് മസ്തിഷ്ക ജ്വരം മറ്റ് സംസ്ഥാനങ്ങളിലൊന്നുമില്ല, പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നുവെന്ന് കരുതിയാല്‍ മതി- ഡോ. ഹാരിസ് ചിറയ്ക്കല്‍.
- Posted on October 20, 2025
- News
- By Goutham prakash
- 29 Views

കാരണം തേടി വലിയ റിസര്‍ച്ച് ഒന്നും ആവശ്യമില്ല മാലിന്യം വലിച്ചെറിയല്‍ തന്നെ!! അതിനു ഡോക്ടറുടെ തലയില്‍ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല, പൊതുസ്ഥലത്ത് തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നുവെന്ന് കരുതിയാല്‍ മതി- ഡോ. ഹാരിസ് ചിറയ്ക്കല്‍*
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ.
ഹാരിസ് ചിറയ്ക്കല്‍.
കേരളത്തില്‍ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ കാരണം കണ്ടെത്താൻ വലിയ ഗവേഷണമൊന്നും വേണ്ട. മാലിന്യം വലിച്ചെറിയുന്നതാണ് രോഗത്തിനു കാരണമെന്നും ഹാരിസ് ചിറയ്ക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇത് പരിഹരിക്കുക സമൂഹത്തിന്റെയാകെ ബാധ്യതയാണ്. അത് പരിഹരിക്കുക അല്ലാതെ ഡോക്ടറുടെ തലയില്‍ വെട്ടിയിട്ട് കാര്യമില്ലെന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങള്‍, തെരുവ് നായകള്‍ ഇതൊക്കെ വൃത്തികേടിന്റെ സൂചകങ്ങളാണെന്നും ഡോക്ടർ കുറിച്ചു