നടൻ പി.സി ജോർജിന് യാത്രാമൊഴി
- Posted on May 14, 2021
- Cinema
- By Deepa Shaji Pulpally
- 794 Views
സിനിമയെ ഏറെ സ്നേഹിച്ചിരുന്നതുകൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന പി.സി ജോർജ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.
മലയാള സിനിമയിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പി.സി ജോർജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ആരോഗ്യ സംബന്ധമായ അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്നു. ചാണക്യൻ, അഥർവ്വം, ഇന്നലെ തുടങ്ങി 68-ഓളം സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഥാപാത്രം സംഘം സിനിമയിലെ പ്രായിക്കര അപ്പയാണ്. കഥാപാത്രങ്ങൾക്ക് പേരുകേട്ട അദ്ദേഹം മുതിർന്ന സംവിധായകരായ കെ. ജി ജോർജ്, ജോഷി എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. സിനിമയെ ഏറെ സ്നേഹിച്ചിരുന്നതുകൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന പി.സി ജോർജ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത് .
