എളമരം കരീം എം പി അടക്കമുള്ളവർക്കെതിരെ ത്രിപുരയിൽ നടന്ന അക്രമം അപലപനീയം:മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വ്യാപക അക്രമം അരങ്ങേറിയ ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാന്വേഷണ സംഘത്തിനു നേരെയുണ്ടായ ബിജെപി ആക്രമണം അപലപനീയമാണ്.  ജനാധിപത്യ മൂല്യങ്ങളിൽ വിശ്വാസമുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർക്കും ഇത്തരത്തിലുള്ള പ്രവർത്തനം നടത്താനാവില്ല.

സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം അടക്കമുള്ളവർ ജനങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. അക്രമികൾ വാഹനങ്ങൾ അടിച്ചു തകർക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. നേതാക്കളെ ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമവും ഉണ്ടായി. പോലീസ് ഇടപെടൽ കാര്യക്ഷമമായി ഉണ്ടായില്ല എന്നത് ഖേദകരമാണ്. ക്രമസമാധാനം പാടെ തകർന്ന അവസ്ഥയാണ് ത്രിപുരയിൽ എന്നാണ് ഇതിലൂടെ മനസിലാക്കാൻ ആവുന്നത്. പ്രതിപക്ഷ എംപിമാരെയും നേതാക്കളെയും ഭയപ്പെടുത്തി പിന്തിരിപ്പിക്കാം എന്നത്  ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like